ലണ്ടന്‍: ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇറാനുമായി യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ചര്‍ച്ച നടത്തും.
ജനീവയില്‍ വെച്ചാണ് ചര്‍ച്ച. ഇസ്രയേലിനൊപ്പം ഇറാനെതിരായ ആക്രമണത്തില്‍ പങ്കുചേരുന്ന കാര്യത്തില്‍ തീരമാനമെടുക്കാന്‍ രണ്ടാഴ്ച വേണമെന്ന അമേരിക്കയുടെ നിലപാടിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സാഹചര്യത്തില്‍ അയവ് വരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമം നടത്തുന്നത്
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ന് ഇറാന് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തും. ആണവ പരീക്ഷണങ്ങളില്‍ നിന്ന് പിന്മാറണമെന്നാണ് യൂറോപ്യന്‍ യൂണിയന് ഇറാനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഇറാന് എന്ത് തീരുമാനമെടുക്കുമെന്നതാണ് നിര്‍ണായകം. .
ആക്രമണത്തില്‍ ഇസ്രയേലിനൊപ്പം ചേരുന്ന കാര്യത്തില്‍ തീരുമാനം വൈകിപ്പിച്ച അമേരിക്ക മറു നീക്കങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ പ്രതിനിധികള്‍ ഇറാനുമായി നിരവധി തവണ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായും സൂചനയുണ്ട് .
European countries to hold talks with Iran to end conflict: Talks in Geneva