എബി മക്കപ്പുഴ
ന്യൂയോർക്ക്: അമേരിക്കയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും 1000 ഡോളറിന്റെ നിക്ഷേപ അക്കൗണ്ട് ലഭ്യമാക്കുന്ന ‘ട്രംപ് അക്കൗണ്ട്സ്’ എന്നൊരു പുതിയ പദ്ധതിയുമായി യുഎസിൽ നടപ്പാക്കാനൊരുങ്ങുന്നു. ട്രംപിന്റെ ‘ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ‘ എന്ന നിയമത്തിന്റെ ഭാഗമാണിത്.
നിലവിൽ ഈ ബിൽ കോൺഗ്രസിന്റെ പരിഗണനയിലാണ്. നിയമം പാസായാൽ 2024 ഡിസംബർ 31-നും 2029 ജനുവരി 1-നും ഇടയിൽ ജനിക്കുന്ന കുട്ടികൾക്ക് ഈ അക്കൗണ്ട് ലഭിക്കും.
“ഇത് കുടുംബങ്ങൾക്ക് വേണ്ടി ചെയ്യുന്ന നല്ല കാര്യമാണ്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക ശക്തി ഉപയോഗിച്ച് പുതിയ തലമുറയെ ഉയർത്താൻ ഇത് സഹായിക്കും. അവർക്ക് ജീവിതത്തിൽ ഒരു നല്ല തുടക്കം ലഭിക്കും,” ട്രംപ് ഈ പദ്ധതിയെക്കുറിച്ച് പ്രതീകരിച്ചു.
കുട്ടികൾക്കായി തുടങ്ങുന്ന ഈ നിക്ഷേപ അക്കൗണ്ടുകൾ രക്ഷിതാക്കളുടെ നിയന്ത്രണത്തിലായിരിക്കും. ഇതിന് നികുതിയുണ്ടാവില്ല. സർക്കാർ ഓരോ അക്കൗണ്ടിലേക്കും 1000 ഡോളർ നൽകും. പിന്നീട് ഈ അക്കൗണ്ടുകൾ ഓഹരി വിപണിയുമായി ബന്ധിപ്പിക്കും. രക്ഷിതാക്കൾക്ക് ഓരോ വർഷവും 5000 ഡോളർ വരെ ഇതിലേക്ക് ചേർക്കാം. ഈ പദ്ധതി കുട്ടികൾക്ക് സാമ്പത്തികമായി മെച്ചപ്പെടാൻ അവസരം നൽകുമെന്നും, ചെറുപ്പത്തിൽ തന്നെയുള്ള ഈ നിക്ഷേപം അവരെ സമ്പന്നരാക്കുമെന്നുമാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്.
കുട്ടിയുടെ അച്ഛനോ അമ്മക്കോ അല്ലെങ്കിൽ രക്ഷിതാവിനോ അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതിയുള്ള സോഷ്യൽ സെക്യൂരിറ്റി നമ്പർ ഉണ്ടായിരിക്കണം എന്നൊരു നിബന്ധന മാത്രമേയുള്ളൂ.
18 വയസ്സിൽ അക്കൗണ്ടിലുള്ള പകുതി പണം പിൻവലിക്കാം.
25 വയസ്സിൽ വിദ്യാഭ്യാസം, ചെറിയ ബിസിനസ്സ് തുടങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കായി മുഴുവൻ പണവും എടുക്കാം.
30 വയസ്സിന് ശേഷം ഈ പണം എന്തിനും ഉപയോഗിക്കാം.
ഈ പുതിയ പദ്ധതിയെ പറ്റി മിൽക്കൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠന റിപ്പോർട് അനുസരിച്ചു , സർക്കാർ നൽകുന്ന 1000 ഡോളർ 20 വർഷം കഴിയുമ്പോൾ 8000 ഡോളറായും, 40 വർഷം കഴിയുമ്പോൾ 69,000 ഡോളറായും, 60 വർഷം കഴിയുമ്പോൾ 5,74,000 ഡോളറായും വളരും എന്നാണ് കണക്കു കൂട്ടൽ.
ഓരോ വർഷവും ഏകദേശം 3.6 ദശലക്ഷം കുട്ടികൾ ജനിക്കുന്നുണ്ടെന്ന കണക്കനുസരിച്ച്, ഏകദേശം 3 ബില്യൺ ഡോളറിൽ കൂടുതൽ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നു.
പദ്ധതിയിൽ ചേരുവാൻ അപേക്ഷ നൽകേണ്ടതില്ല എന്നതാണ് പ്രധാന പ്രത്യേകത. ട്രഷറി ഡിപ്പാർട്ട്മെന്റ് (ധനകാര്യ വകുപ്പ്) തന്നെ അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് പോലും ഈ അവസരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ പാസായെങ്കിലും,ഇനിയും സെനറ്റിൽ ഇത് പാസാക്കി എടുക്കണം. അമേരിക്കയിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും ഒരു നിക്ഷേപം നൽകി സാമ്പത്തികമായി മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കാൻ ട്രംപിന്റെ ഈ പുതിയ പദ്ധതിയിലൂടെ സഹായകകമാവും
Trump's 'One Big Beautiful Bill'
to invest $1,000 for every
baby born in America