അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് അതിരൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ തൊഴില്‍ സമയക്രമത്തില്‍ മാറ്റം വരുത്തി. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന പുറം ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ വിലക്കി കൊണ്ട് സര്‍ക്കാര്‍ മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു.
ഇതിന്‍ പ്രകാരം ഉച്ചയ്ക്ക് 12:30നും മൂന്നിനും ഇടയില്‍ അത്യുഷ്ണ സമയത്ത് പുറംജോലികള്‍ ചെയ്യുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സെപ്റ്റംബര്‍ 15 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹം വരെയാകും കമ്പനികള്‍ക്ക് ചുമത്തുന്ന പിഴ.
പൊതുജനങ്ങള്‍ക്ക് 600590000 എന്ന നമ്പറിലോ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം.
Extreme heat; UAE restricts outdoor work during midday