ഷിക്കാഗോ ബെൻസൻവിൽ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഫാദേഴ്‌സ് ഡേ ആഘോഷപൂർവ്വം ആചരിച്ചു

ഷിക്കാഗോ ബെൻസൻവിൽ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഫാദേഴ്‌സ് ഡേ ആഘോഷപൂർവ്വം ആചരിച്ചു

ഷിക്കാഗോ: ബെൻസൻവിൽ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഫാദേഴ്‌സ് ഡേ ആഘോഷപൂർവ്വം ആചരിച്ചു.

രാവിലെ 10 മണിക്ക് അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ ഫാ. റോബിൻ അരീപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. തോമസ് മുളവനാൽ സഹകാർമ്മികനായിരുന്നു.

വിശുദ്ധ കുർബാനയെത്തുടർന്ന് ഇടവകയിലെ എല്ലാ പിതാക്കന്മാരെയും പിതൃസ്ഥാനീയരെയും സവിശേഷമായി ആദരിച്ചു.

എല്ലാ പിതാക്കന്മാരുടെയും സമർപ്പണജീവിതത്തെയും അവശ്യം വേണ്ട ദൈവീകാനുഗ്രഹത്തെയും ഓർമിപ്പിച്ച് കത്തിച്ച തിരികൾ നൽകിയാണ് വൈദികർ പിതാക്കന്മാരെ ആദരിച്ചത്.

പ്രാർത്ഥനകളെത്തുടർന്ന് ദൈവാലയത്തിൽ നിന്നും ഹാളിലേക്ക് പ്രദക്ഷിണമായി ചെന്നുചേർന്ന പിതാക്കന്മാർ പ്രത്യേകമായി അലങ്കരിച്ചുവെച്ചിരുന്ന വി. യൗസേപ്പിതാവിൻറെ തിരുസ്വരൂപത്തിന് മുൻപിൽ തിരികൾ സമർപ്പിച്ചു. വിമെൻ മിനിസ്ട്രി ആണ് ക്രമീകരണങ്ങൾക്ക് പ്രധാനമായും നേതൃത്വം നൽകിയത്.

മേഴ്‌സി ചെമ്മാലക്കുഴിയുടെ നേതൃത്വത്തിലുള്ള വിമെൻസ് മിനിസ്ട്രി എല്ലാവർക്കും വിഭവസമൃദ്ധമായ ഹോംമെയ്ഡ് ഭക്ഷണവും ക്രമീകരിച്ചിരുന്നു.

മനോഹരമായ രീതിയിൽ ഇന്നത്തെ ആഘോഷക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിച്ച വിമൻസ് മിനിസ്ട്രിയ്ക്ക് മെൻ മിനിസ്ട്രിയെ പ്രതിനിധീകരിച്ച് സജി എറപുറം നന്ദിയർപ്പിച്ചു.

വിമൻസ് മിനിസ്ട്രിയ്‌ക്കൊപ്പം ഇടവകവികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ ഇടവകയുടെ ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപറമ്പിൽ എന്നിവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

Father’s Day was celebrated with great fervor at the Knanaya Catholic Church in Bensonville, Chicago.

Share Email
Top