ഇറാന്റെ ആണവ ഗവേഷണ കേന്ദ്രത്തിനു നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം; സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ടെന്നു റഷ്യ

ഇറാന്റെ ആണവ ഗവേഷണ കേന്ദ്രത്തിനു നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം; സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ശ്രമം നടത്തുന്നുണ്ടെന്നു റഷ്യ

ടെഹ്‌റാന്‍: കഴിഞ്ഞ എട്ടു ദിവസമായി തുടരുന്ന ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിച്ചു. ഇറാന്റെ ആണവ ഗവേഷണ കേന്ദ്രത്തിനു നേര്‍ക്ക് ഇസ്രയേല്‍ ബോംബ് ആക്രമണം നടത്തി.
ഇറാനിലെ മുന്‍നിര ആണവ ഗവേഷണ കേന്ദ്രമായ ഇസ്ഫഹാനിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. വന്‍ സ്‌ഫോടനമാണ് ഇവിടെ നടന്നതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു പിന്നാലെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവ് ലക്ഷ്യമാക്കി ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്തി.നഗരത്തിലെ പല ഭാഗങ്ങളിലും സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ ഇസ്രയേല്‍ ഇറാന്റെ പ്രധാന കേന്ദ്രമായ ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങള്‍, പ്രതിരോധ വ്യവസായങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ എന്നിവയ്ക്കെതിരെ മിസൈലുകള്‍ ഉപയോഗിച്ചതായി ഇറാനിയന്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിലെ നാലു നില കെട്ടിടത്തിനു തീപിടുത്തമുണ്ടായതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ ഇസ്രായേലിലെ ബീര്‍ഷെബയിലും വടക്കന്‍ ഇസ്രായേലിലെ ഹൈഫയിലും ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ചതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ പറഞ്ഞു.

അതിനിടെ ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായി തങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അറിയിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഇറാന്‍ പ്രസിഡന്റുമായും ടെലഫോണില്‍ ബന്ധപ്പെട്ടതായും റഷ്യന്‍ പ്രസിഡന്റ് വ്യക്തക്കി.


Fighting intensifies; Israel attacks Iran’s nuclear research center

Share Email
Top