വിശ്വസാഹിത്യവും വിശ്വസിനിമയും ഫിൽക്കയുടെ ചലച്ചിത്രമേള

വിശ്വസാഹിത്യവും വിശ്വസിനിമയും ഫിൽക്കയുടെ ചലച്ചിത്രമേള

തിരുവനന്തപുരം: ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 25-ാം വാർഷികത്തിനെത്തുടർന്ന് വിശ്വസാഹിത്യ കൃതികൾ ആസ്പദമാക്കിയ 25 സിനിമകളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.

ജൂൺ 21 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പാളയം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ‘ചലച്ചിത്ര സാഹിത്യവും ഗ്രന്ഥസൂചിയും’ എന്ന ലഘു വിജ്ഞാനകോശം ഈ അവസരത്തിൽ പ്രകാശിപ്പിക്കും.

മുഖ്യപ്രഭാഷകനായി ഡോ. ജോർജ്ജ് ഓണക്കൂർ പങ്കെടുക്കും. ഫിൽക്കയുടെ ന്യൂസ് പോർട്ടലായ കേരളപീഡിയയുടെയും കേരള വിഷ്വൽ എൻസൈക്ലോപീഡിയയുടെയും ഉദ്ഘാടനം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ നിർവഹിക്കും.

ഈ ചലച്ചിത്രമേള ഉന്നത വിദ്യാഭ്യാസ വകുപ്പ്, പബ്ലിക് ലൈബ്രറി, ചലച്ചിത്ര അക്കാദമി, ബീം ഫിലിം സൊസൈറ്റി, പ്രിയദർശിനി ഫിലിം സൊസൈറ്റി, തലസ്ഥാന പൗരസമിതി, അസോസിയേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് കേരള തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്നാണ് സംഘടിപ്പിക്കുന്നത്.

വൈകുന്നേരം 3 മണിക്ക് ഗ്രിഗറി കൊസിൻസേവ് സംവിധാനം ചെയ്ത ഷേക്‌സ്പിയറിന്റെ നാടകത്തിന്റെ ചലച്ചിത്രരൂപമായ ഹാംലറ്റ് പ്രദർശിപ്പിക്കും. തുടർന്ന് വൈകിട്ട് 5:45 ന് ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രരൂപമായ ലൗ ഇൻ ദി ടൈം ഓഫ് കോളറ പ്രദർശിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക് www.filca.in. പ്രവേശനം സൗജന്യം.

ഫോൺ 8089036090 / 9847063190 / 9633670050.

FILCA’s Film Festival of World Literature and World Cinema

Share Email
LATEST
Top