ഡാലസ്സിൽ നിന്നുള്ള ഐവിൻ തോമസിന് ഈ വർഷത്തെ ‘Tall Tale’ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം

ഡാലസ്സിൽ നിന്നുള്ള ഐവിൻ തോമസിന് ഈ വർഷത്തെ ‘Tall Tale’ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം

പി പി ചെറിയാൻ

ഗാർലാൻഡ് (ഡാളസ് ): ഡാലസ്സിൽ നിന്നുള്ള ഐവിൻ തോമസ് ഈ വർഷത്തെ ‘Tall Tale’ പ്രസംഗമത്സരത്തിൽ (Toastmasters International, District 50) ഒന്നാം സ്ഥാനം കരസ്ഥമാക്കി .

വ്യക്തികളിൽ പ്രസംഗകലയും, നേതൃപാടവവും പ്രോത്സാഹിപ്പിക്കാനും ആശയവിനിമയം സുഗമമാക്കാനമായി നിലകൊള്ളുന്ന ലോകപ്രസിദ്ധമായ പ്രസ്ഥാനമാണ് 1924 ൽ, Santa Ana, California യിൽ രൂപംകൊണ്ട Toastmasters International.

ലോകമെമ്പാടും ആയിരക്കണക്കിന് ക്ലമ്പുകളും പതിനായിരക്കണക്കിന് അംഗങ്ങളുമുള്ള ഈ പ്രസ്ഥാനം വ്യക്തിത്വവികസനത്തിനും, ആശയവിനിമയത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളുമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നു.

പത്തുവർഷത്തിലധികം ഒരു toastmaster ആയ ഐവിൻ, ക്ലമ്പ് തലത്തിലും, ഏരിയ തലത്തിലും, ഡിവിഷൻ തലത്തിലും മത്സരിച്ച് വിജയിച്ച ശേഷമാണ് ഡിസ്റ്റ്രിക്റ്റ് തലത്തിൽ ഒന്നാമതെത്തിയത്.
ടെക്സാസിലെ ഗാർലന്റിൽ സ്ഥിരതാമസമാക്കിയ ഐവിൻ, തോമസ് ചിറമ്മലിന്റേയും സാജി ദേവസ്സിക്കുട്ടിയുടെയും മകനാണ്. സഹോദരി, അന്നറ്റ് തോമസ്.

Ivy Thomas from Dallas wins 
first place in this year's
'Tall Tale' speech contest

Share Email
Top