ഫൊക്കാന മെഡിക്കല്‍ കാര്‍ഡ് നിലവില്‍ വന്നു; വിശദ വിവരങ്ങള്‍ അറിയാം

ഫൊക്കാന മെഡിക്കല്‍ കാര്‍ഡ് നിലവില്‍ വന്നു; വിശദ വിവരങ്ങള്‍ അറിയാം

ശ്രീകുമാര്‍ ഉണ്ണിത്താന്‍-ഫൊക്കാന ജനറല്‍ സെക്രട്ടറി

അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാന കേരളത്തിലെ വിവിധ ആശുപത്രികളുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ മെഡിക്കല്‍ കാര്‍ഡ് നിലവില്‍ വന്നു. വിശദ വിവരങ്ങള്‍ ഇപ്രകാരം.

ഏതെക്കെ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന മെഡിക്കല്‍ കാര്‍ഡ് അഫിലിയേഷന്‍ ഉള്ളത്..?

കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറു സുപ്രധന ഹോസ്പിറ്റലുകളെ ഉള്‍ക്കോള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കല്‍ കാര്‍ഡ് നിലവില്‍ വന്നത്. കൊച്ചിന്‍ രാജഗിരി ഹോസ്പിറ്റല്‍, പാല മെഡ്സിറ്റി, തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റല്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കോഴിക്കോട് ,കിംസ് ഹോസ്പിറ്റല്‍ തിരുവനന്തപുരം, കാരിത്താസ് കോട്ടയം എന്നി കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന ഹെല്‍ത്ത് കാര്‍ഡ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

ആരാണ് ഈ ഹെല്‍ത്ത് കാര്‍ഡിന് അര്‍ഹര്‍..?

ഫൊക്കാനയില്‍ ഇന്ന് നൂറിലധികം അംഗസഘടനകള്‍ ഉണ്ട്, ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ഒരു കുടുംബത്തിന് ഒരു കാര്‍ഡ് മാത്രം മതി. ഫാമിലി എന്ന് ഉദ്ദേശിക്കുന്നത് വീട്ടില്‍ ഉള്ള അച്ഛനയും അമ്മയും മക്കളും മാതാപിതാക്കളും ആണ് , അടുത്ത ബന്ധുക്കള്‍ക്ക് വേണമെങ്കില്‍ അവരുടെ പേരില്‍ വേറെ കാര്‍ഡ് എടുക്കാവുന്നതാണ്.

ഈ കാര്‍ഡുകൊണ്ട് എന്താണ് പ്രയോജനം..?

അഞ്ചു മുതല്‍ ഇരുപത് ശതമാനം വരെ ഡിസ്‌കൗണ്ട്കള്‍ ഓഫര്‍ ചെയ്യുന്നു , ഓരോ ഹോസ്പിറ്റലുമായുള്ള കോണ്‍ട്രാക്ട് അനുസരിച്ചു ഡിസ്‌കൗണ്ടില്‍ വ്യത്യസം ഉണ്ട്. ഈ കാര്‍ഡ് വഴി പ്രേത്യക ചികിത്സ ഏര്‍പ്പാട് ചെയ്യാനും ,ഓണ്‍ലൈന്‍ ആയി അപ്പോയ്ന്റ്‌മെന്റ് എടുക്കുവാനും ഡോക്ടറെ കാണുവാനും ഉള്ള സംവിധാനവും ഈ ഹെല്‍ത്ത് കാര്‍ഡ് വഴി ലഭിക്കുന്നുണ്ട്. വിവിധതരത്തിലുള്ള ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജുകളും ഈ ഹെല്‍ത്ത് കാര്‍ഡിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാര്‍ഡുമായി വരുന്നവരെ സഹായിക്കാവാനായി ഓരോ ഹോസ്പിറ്റലും ഓരോ കോര്‍ഡിനേറ്റേഴ്സിനെ ഏര്‍പ്പെടുത്തിയിട്ടുമൂണ്ട്.

അമേരിക്കയില്‍ ഇഷുറന്‍സ് ഉള്ളവര്‍ക്ക് ഈ കാര്‍ഡ് ഉപയോഗപ്പെടുമോ..?

അമേരിക്കയിലെ ഹെല്‍ത്ത് ഇഷുറന്‍സ് കാര്‍ഡുകള്‍ എമെര്‍ജന്‍സി ഒഴിച്ച് കേരളത്തിലെ മിക്ക ഹോസ്പിറ്റലുകളിലും ഉപയോഗിക്കുവാന്‍ അമേരിക്കയിലെ ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ് അനുവദിക്കത്തില്ല,

നാട്ടിലെ ഹെല്‍ത് ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റുമോ..?

മറ്റ് ഹെല്‍ത്തുഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക് ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്നത് അതാതു ഹോസ്പിറ്റലുകളുടെ പോളിസി അനുസരിച്ചു മാത്രമായിരിക്കും. ഡബിള്‍ ഡിസ്‌കൗണ്ടുകള്‍ മിക്ക ഹോസ്പിറ്റലുകളും അനുവദിക്കത്തില്ല.

ഫൊക്കാനയുടെ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ഈ കാര്‍ഡിന്റെ ബെനഫിറ്റ് കിട്ടുമോ..?

ഫൊക്കാനയുടെ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ഈ കാര്‍ഡിന്റെ ബെനഫിറ്റ് കിട്ടത്തില്ല പക്ഷേ അവര്‍ക്ക് ഫൊക്കാനയുടെ ഏതെങ്കിലും മെംബെര്‍ സംഘടനകളില്‍ അംഗങ്ങള്‍ ആകുന്നത് വഴിയോ അല്ലെങ്കില്‍ അവര്‍ പ്രതിനിധികരിക്കുന്ന സംഘടന ഫൊക്കാനയുടെ മെംബെര്‍ ആകുന്നത് വഴി ഈ ബെനിഫിറ്റിന് അര്‍ഹരാവുന്നതാണ്.

എന്താണ് ഫൊക്കാന മെഡിക്കല്‍ കാര്‍ഡിന്റെ ചരിത്രം..?

2020 ജോര്‍ജി വര്‍ഗീസ് പ്രസിഡന്റും സജിമോന്‍ ആന്റണി സെക്രട്ടറി ആയിരുന്ന സമയത്തു രാജഗിരി ഹോസ്പിറ്റല്‍ കൊച്ചിയുമായി സഹകരിച്ചു തുടങ്ങിയ മെഡിക്കല്‍ കാര്‍ഡാണ് ഇത് . ആ കാലയളവില്‍ 1000 ത്തില്‍ അധികം ആളുകള്‍ക്ക് പ്രയോജനം ലഭിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ആറില്‍ അധികം സൂപ്പര്‍ സ്‌പെയേഷ്യലിറ്റി ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് ഇന്ന് ഈ കാര്‍ഡ് വിപുലീകരിച്ചിരിക്കുന്നത്. ഇത് മാറ്റ് ഒരു സംഘടനകള്‍ക്കും അവകാശപ്പെടുവാന്‍ കഴിയാത്ത ഒരു കാര്യമാണ്.

ഫൊക്കാന മെഡിക്കല്‍ കാര്‍ഡിന് എന്തെങ്കിലും ഫീസ് ചാര്‍ജ് ചെയ്യുന്നുണ്ടോ..?

ഫൊക്കാനയുടെ സ്‌നേഹ സമ്മാനമായ ഈ കാര്‍ഡ് ഫ്രീ ആണ്, കാര്‍ഡ് പ്രിന്റിങ്ങും വിതരണവും ഉള്‍പ്പെടയുള്ള ലോജിസ്റ്റിക് ചെലവുകള്‍ ഫൊക്കാനയും, മെഡിക്കല്‍ ഡിസ്‌കൗണ്ടുകള്‍ അതാത് ഹോസ്പിറ്റലുകളുമാണ് നല്‍കുന്നത്. അഡ്മിഷന്‍ സമയത്തു ഹെല്‍ത്ത് കാര്‍ഡ് ഹോള്‍ഡര്‍ ആണ് എന്ന് അറിയിക്കുക, ചില ഹോസ്പിറ്റല്‍സ് കാര്‍ഡ് കാണിക്കുവാന്‍ ആവിശ്യപ്പെട്ടേക്കാം.

എങ്ങനെയാണ് ഈ മെഡിക്കല്‍ കാര്‍ഡ് കിട്ടുന്നത്..?

താഴെ കാണുന്ന ലിങ്കില്‍ ഇങ്കിള്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ഒരു മാസത്തിനകം കാര്‍ഡ് മെയിലില്‍ അയച്ചു തരുന്നതായിരിക്കും, അതോടൊപ്പം അതാതു റീജയണിലെ ഫൊക്കാന ഒഫീഷ്യല്‍സ് മുഖേനയും ഈ കാര്‍ഡ് ലഭ്യമാക്കുന്നതാണ്.

ലിങ്ക്: https://medical.fokanaonline.org

Fokana medical card established-details are here

Share Email
Top