ശ്രീകുമാര്‍ ഉണ്ണിത്താന്, ഫൊക്കാന ജനറല്‍ സെക്രട്ടറി
ന്യൂയോര്‍ക്ക്: ഫൊക്കാനയും കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാലുമായി ഫൊക്കാന പ്രിവിലേജ് കാര്‍ഡിന് ധാരണയായതിന് പിന്നാലെ തിരുവനന്തപുരം എയര്‍പോര്‍ട്ടുമായും ഫൊക്കാന കരാറായി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസഥാനത്തെ മേജര്‍ എയര്‍പോര്‍ട്ടുകളുമായി ധാരണയില്‍ ആകുന്നത്. ധാരണ പ്രകാരം കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഷോപ്പ് ചെയ്യുന്ന ഫൊക്കാനയുടെ മെംബേര്‍സിന് 10 ശതമാനം ഡിസ്കൗണ്ടും, തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഷോപ്പ് ചെയ്യുബോള്‍ 15 ശതമാനം ഡിസ്കൗണ്ടും ലഭിക്കുന്നതാണ് (15 ശതമാനം അറയ്വല് ഫ്ലൈറ്റിനും 10 ശതമാനം ഡിപ്പാര്‍ച്ചര്‍ ഫ്ലൈറ്റിനും).

ഇനിമുതല്‍ കൊച്ചി വഴിയോ തിരുവനന്തപുരം യാത്ര ചെയ്യുന്നവര്‍ക്ക് മറ്റു രാജ്യങ്ങളില്‍ നിന്നും ഷോപ്പ് ചെയ്തു ലഗേജില്‍ സാധനങ്ങള്‍ പാക്ക് ചെയ്തു കൊണ്ട് പോകേണ്ട ആവിശ്യമില്ല, പകരം ഇവിടുത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ഷോപ്പ് ചെയ്യാവുന്നതാണ്. വിദേശത്തു ഡ്യൂട്ടി ഫ്രീയില്‍ ലഭിക്കുന്ന എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. പോരാത്തതിന് ഈ ഡിസ്കൗണ്ട്കള്‍ കുടിയാകുബോള്‍ പ്രവാസി യാത്രക്കാര്‍ക്ക് വളരെ ലാഭകരവുമാണ്.
ഫൊക്കാനയും ഈ എയര്‍പോര്‍ട്ടുകളുമായി വളരെ നാളത്തെ ചര്‍ച്ചകളും മീറ്റിങ്ങുകള്‍ക്കും ശേഷമാണ് ഇങ്ങനെ ഒരു കരാറില്‍ എത്തപ്പെട്ടത്. ഫൊക്കാനയെ പ്രധിനിധികരിച്ചു ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ആണ് ഈ എയര്പോര്ട്ട്കളുമായി ധാരണയില്‍ ഏര്‍പ്പെട്ടത്. ലോകത്തിലെ വേറെ ഒരു രാജ്യത്തും ഇങ്ങനെ ഒര് പ്രവാസി സംഘടനയും എയര്‍പോര്‍ട്ടുകളുമായി സഹകരിച്ചു ഡിസ്കൗണ്ടുകള്‍ കൊടുക്കുന്നത് കേട്ടുകേഴ്വിപോലും ഇല്ലാത്ത കാര്യമാണ് ഫൊക്കാന ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

ഫൊക്കാന പുറത്തിറക്കുന്ന പ്രിവിലേജ് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിക്കും ഈ ഡിസ്കൗണ്ടുകള്‍ക്ക് അര്‍ഹതയുള്ളത്. ഫൊക്കാനയുടെ അംഗ സംഘടനകളുടെ മെംബേര്‍സ് ആണ് ഈ കാര്‍ഡിന് അര്‍ഹര്‍. ഈ കാര്‍ഡുകള്‍ വ്യക്തികള്‍ക്കാണ് വിതരണം ചെയ്യുന്നത്, അതുകൊണ്ടുതന്നെ ഒരു ഫാമിലിയില്‍ മൂന്നുപേര്‍ ഉണ്ടെങ്കില്‍ മൂന്നുപേര്‍ക്കും പ്രേത്യേകം കാര്‍ഡുകള്‍ ആവിശ്യമാണ്. ഫൊക്കാനയില്‍ മെബര്‍ഷിപ്പ് ഇല്ലാത്ത സംഘടനകള്‍ ഫൊക്കാനയില്‍ പുതിയ മെബര്‍ഷിപ്പ് എടുത്തു ഈ ബെനിഫിറ്റിന് അര്‍ഹരാകാവുന്നതാണ്. നിങ്ങള്‍ ഒരു മലയാളീ അസോസിയേഷനിലും മെബര്‍ഷിപ്പ് ഇല്ല എങ്കില്‍ ഫൊക്കാനയുമായി അഫിലേഷന് ഉള്ള അംഗ സംഘടനകളില്‍ അംഗമാകുന്നത് വഴി ഈ ആനുകൂല്യത്തിന് അര്‍ഹരാകാവുന്നതാണ്.
കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ടും തിരുവനന്തപുരം എയര്‍പോര്‍ട്ടും വ്യത്യസ്ത മാനേജ്മെന്റുകള്‍ ആണെങ്കില്‍ കൂടി ഫൊക്കാന പ്രിവിലേജ് കാര്‍ഡ് ഒറ്റ കാര്‍ഡായി തന്നെ നടപ്പിലാക്കാന്‍ രണ്ട് മാനേജ്മെന്റുകളും ഫൊക്കാനക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഈ രണ്ട് എയര്‍പോര്‍ട്ടുകളെയും ഫൊക്കാനയുടെ പ്രിവിലേജ് കാര്‍ഡില്‍ ഉള്‍പെടുത്താന്‍ സാധിച്ചത് ഫൊക്കാനയുടെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ്.
ഫൊക്കാനയുടെ ഈ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഫൊക്കാനക്കും അംഗ സംഘടനകള്‍ക്കും പ്രയോജനപ്രതമായ നിരവധി പദ്ധതികള്‍ കമ്മിറ്റി നടപ്പിലാക്കി വരുന്നുണ്ട്. സമാനതകളില്ലാത്ത ഒരു സംഘടന പ്രവര്‍ത്തനവുമായാണ് ഇന്ന് ഈ സംഘടനാ മുന്നോട്ട് പോകുന്നത്. ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ഈ പദ്ധതി നിലവില്‍ വരുവാന്‍ വേണ്ടി അശ്രാന്ത പരിശ്രമം തന്നെ നടത്തി.
അടുത്ത ആഴ്ചതന്നെ ഫൊക്കാന പ്രിവിലേജ് കാര്ടിനുള്ള റെജിസ്ട്രേഷന് തുടങ്ങുന്നതാണ്, ഇലട്രോണിക് റെജിസ്ട്രേഷന് ഫോം ഫൊക്കാന ഒഫീഷ്യല്‍സില്‍ നിന്നോ അംഗ സംഘടനകളില്‍ നിന്നോ ലഭിക്കുന്നതാണ്. ഫൊക്കാന പ്രിവിലേജ് കാര്‍ഡിനെ വിപുലീകരിച്ചു അമേരിക്കയിലുള്ള മറ്റ് മേജര്‍ സ്ഥാപനങ്ങളിലെ ഡിസ്കൗണ്ടുകളും ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നതാണ്.
Fokana signed privilage card scheme with Thiruvananthapuram International Airport