ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ലണ്ടനിലായിരുന്നു അന്ത്യം. ഇടംകൈയന്‍ സ്പിന്നറായിരുന്നു. കുറച്ചു കാലമായി ലണ്ടനിലായിരുന്നു താമസം.
1979-83 വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി 33 ടെസ്റ്റുകളിലുും 15 ഏകദിനങ്ങളിലും ഗ്രൗണ്ടിലിറങ്ങി. 1979-ല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റില്‍ 114 വിക്കറ്റും ഏകദിനത്തില്‍ 22 വിക്കറ്റും നേടി.
ഗുജറാത്തിലെ രാജ്കോട്ടില്‍ ജനിച്ച ദിലീപ് ദോഷി സൗരാഷ്ട്ര ടീമിലൂടെയാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധ നേടിയത്. ലോര്‍ഡ്സില്‍ നടന്ന ബിസിസിഐ അവാര്‍ഡ് ദാന ചടങ്ങിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ദോഷി പങ്കെടുത്തിരുന്നു.
Former Indian cricketer Dilip Doshi passes away













