തിരുവനന്തപുരം: ആംഗന്‍വാടിയിലേക്കു കൊണ്ടുപോകാനായി പിതാവ് എടുത്തപ്പോള്‍ കൈയില്‍ നിന്നും താഴേയ്ക് വീണ് നാലു വയസുകാരന് ദാരുണാന്ത്യം . തിരുവനന്തപുരം പാറശാല പരശുവക്കലിലാണ് ദാരുണമായ സംഭവം.
പനയറക്കല്‍ സ്വദേശികളായ രജിന്‍-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകന്‍ ഇമാനാണ് മരിച്ചത്. താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് വീണപ്പോഴാണ് പിതാവിന്റെ കൈയിലിരുന്ന കുട്ടി തലയടിച്ചു വീണത്. ഉടനെ തന്നെ കുട്ടി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Four-year-old boy dies after falling from father's arms