ഒട്ടാവ: അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ ഇറാനെ പൂര്‍ണ്ണമായും തള്ളി ഇസ്രയേലിനെ പിന്തുണച്ച് ജി-7 ഉച്ചകോടി. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ജി-7 രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു.
”മധ്യപൂര്‍വ്വേഷ്യയിലെ അസ്ഥിരതയുടെയും ഭീകരതയുടെയും പ്രധാന ഉറവിടം ഇറാന്‍ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാനുള്ള അവകാശമില്ല. എത്രയും വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറാന്‍ തയ്യാറാകണം…” എന്ന് ജി-7 -പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരിക്കണമെന്നും ജി 7 ആവശ്യപ്പെട്ടു. അതിനിടെ ജി-7 ഉച്ചകോടിക്കിടെനിന്നും ഒപ്പിടാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മടങ്ങി. വാഷിംഗ്ടണില്‍ അദ്ദേഹത്തിന് പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
G7 summit supports Israel on Middle East conflict