തൃശൂര്‍: തൃശൂര്‍ നെല്ലങ്കരയില്‍ ലഹരിപ്പാര്‍ട്ടി സംഘം പോലീസിനെ ആക്രമിച്ചു. ആക്രമണത്തില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് പോലീസ് ജീപ്പുകളും അടിച്ചു തകര്‍ത്തു. കൊലക്കേസ് പ്രതിയായ ബ്രഹ്മദത്തന്‍ എന്ന ആളുടെ നേതൃത്വത്തിലുള്ള നാലുപേരാണ് പോലീസിനെ ആക്രമിച്ചത്.
ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നെല്ലങ്കരയിലെ വിജനമായ സ്ഥലത്ത് ബര്‍ത്ത് ഡേ പാര്‍ട്ടി നടക്കുന്നതായും പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നുവെന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസ് പരിശേധനയ്ക്ക് എത്തിയത്.
ഇുമ്പ് കമ്പികളും പട്ടികകളും ഉപയോഗിച്ചായിരുന്നു ആക്രമണം. . ആക്രമണത്തില്‍ പരിക്കേറ്റ ഗ്രേഡ് എസ്.ഐ: ജയന്‍, സീനിയര്‍ സി.പി.ഒ : അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Gang of goons attacks police during drug party, six arrested