ടെഹ്‌റാന്‍: ഇസ്രയേലിന്റെ ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചു. ബ്രെന്റ് ക്രൂഡിന്റെ വില പത്ത് ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം ഈ പ്രദേശത്ത് നിന്നുള്ള എണ്ണ വിതരണത്തെ കാര്യമായി തന്നെ ബാധിക്കും.
എണ്ണവില ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നെങ്കിലും രണ്ടാം ഘട്ടമായപ്പോഴേക്കും നേരിയ ഇടിവുണ്ടായതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബ്രെന്റ് ഓയില്‍ വില മാത്രം വീണ്ടും ഏഴ് ശതമാനത്തോളം ഉയര്‍ന്ന് ബാരലിന് 74.23 ഡോളറെന്ന നിലയില്‍ എത്തിയിരുന്നു. റഷ്യ-യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് 2022ലും എണ്ണവില വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. ബാരലിന് 100 ഡോളറായിരുന്നു അന്ന് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ നിരക്ക്. ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യയിലും യൂറോപ്പിലും ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേല്‍ ഇനിയും ഇറാന്റെ എണ്ണ ഉത്പാദന വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാല്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 മുതല്‍ 100 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയേക്കാം. വില വര്‍ദ്ധനവുണ്ടായാല്‍ അത് മറ്റു ഉത്പാദകരെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നും ഇത് പണപെരുപ്പത്തെയും വിലക്കയറ്റത്തെയും പരിമിതപ്പെടുത്തുമെന്നും നിരീക്ഷകര്‍ വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിലെ അടിസ്ഥാന സൗകര്യങ്ങളെയോ ഷിപ്പിംഗിനെയോ ഇസ്രായേല്‍ ലക്ഷ്യമിട്ടാല്‍ ഇറാന്‍ പ്രതിദിനം ദശലക്ഷക്കണക്കിന് ബാരല്‍ എണ്ണ വിതരണം തടസ്സപ്പെടുത്തിയേക്കാം. ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ പാതകളില്‍ ഒന്നാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാ?ഗവും ഇതിലൂടെയാണ് കടന്നുപോകുന്നത്. ഇറാനും ഒമാനും യുണൈറ്റഡ് അറബ് ഇമിറേറ്റ്‌സും അതിര്‍ത്തി പങ്കിടുന്ന ഹോര്‍മുസ് കടലിടുക്ക് ??ഗള്‍ഫിനെ അറേബ്യന്‍ കടലുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
Global oil prices surge following sudden Israel-Iran conflict