“നമസ്‌കാരം ഞങ്ങള്‍ ഇപ്പോള്‍ യൂറോപ്പിന്റെ മുകളിലൂടെ പറക്കുന്നു”:  ഡ്രാഗണ്‍ പേടകത്തില്‍ നിന്നു ശുഭാംശുവിന്റെ വാക്കുകള്‍

“നമസ്‌കാരം ഞങ്ങള്‍ ഇപ്പോള്‍ യൂറോപ്പിന്റെ മുകളിലൂടെ പറക്കുന്നു”:  ഡ്രാഗണ്‍ പേടകത്തില്‍ നിന്നു ശുഭാംശുവിന്റെ വാക്കുകള്‍

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ലക്ഷ്യമാക്കി കുതിക്കുന്ന ഡ്രാഗണ്‍ പേടകത്തില്‍ നിന്നും ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയുടെ സന്ദേശമെത്തി. “നമസ്‌കാരം. ഞങ്ങള്‍ ഇപ്പോള്‍ യൂറോപ്പിന്റെ മുകളിലൂടെ പറക്കുകയാണ്”. ഇതാണ് കെന്നഡി സ്്‌പേസ് സെന്ററില്‍ നിന്നും ഇന്നലെ കുതിച്ചുയര്‍ന്ന ഡ്രാഗണ്‍ പേടകത്തിലിരുന്നു ശുഭാംശു ശുക്ല ഇന്നു നല്കിയ സന്ദേശം.  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും മുമ്പ് ‘ഗ്രേസ്’ ഡ്രാഗണ്‍ പേടകത്തില്‍ നിന്നാണ് ആക്സിയം 4 ദൗത്യത്തിലെ ശുഭാംശു ശുക്ലയും സംഘവും ഭൂമിയുമായി ആശയവിനിമയം നടത്തിയത്. .

യാത്ര അവിസ്മരണീയമായിരുന്നുവെന്നും, ലോഞ്ച് പാഡിലിരിക്കുമ്പോള്‍ വിക്ഷേപണത്തെക്കുറിച്ചു മാത്രമായിരുന്നു മനസിലെന്നും പറഞ്ഞു.ബഹിരാകാശത്ത് എത്തിയ നിമിഷം അവിസ്മരണീയമായിരുന്നുവെന്ന് ശുഭാംശു കൂട്ടിച്ചേര്‍ത്തു ‘ജോയ്’ എന്ന അരയന്നപ്പാവയെക്കുറിച്ച് ലൈവില്‍ പ്രത്യേകം പരാമര്‍ശിക്കാനും ശുഭാംശു ശുക്ല മറന്നില്ല. ഇന്ത്യന്‍ സംസ്‌കാരത്തില്‍ അരയന്നത്തിന് വലിയ സ്ഥാനമുണ്ട് എന്നായിരുന്നു അദേഹത്തിന്റെ വാക്കുകള്‍. ‘ബഹിരാകാശത്തോട് പൊരുത്തപ്പെട്ടുക്കൊണ്ടിരിക്കുന്നു, ഒരു കുട്ടി നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നത് പോലെയുള്ള അവസ്ഥയാണ് ഇപ്പോഴെന്നും’പക്ഷേ ഞാന്‍ ഓരോ നിമിഷവും ശരിക്കും ആസ്വദിക്കുന്നുവെന്നും ശുഭാംശു പറഞ്ഞു.


ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതിക്കും വരാനിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനും വേണ്ടിയുള്ള ശക്തമായ ഒരു ചുവടുവയ്പ്പാണ് ഈ ദൗത്യം’ എന്ന് തത്സമയ സംഭാഷണത്തില്‍ ശുക്ല പറഞ്ഞു.

Greetings, we are now flying over Europe: Subhamshu's words from the Dragon spacecraft
Share Email
LATEST
Top