വോട്ടെണ്ണല്‍ പാതികഴിഞ്ഞു: ലീഡ് 8000 പിന്നിട്ട് ആര്യാടന്‍ ഷൗക്കത്ത്

വോട്ടെണ്ണല്‍ പാതികഴിഞ്ഞു:  ലീഡ് 8000 പിന്നിട്ട് ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ 11-ാം റൗണ്ട് കടന്നതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 8000 കടന്നു. എല്‍ഡിഎഫ് സ്ഥാന്‍ഥി എം. സ്വരാജിന്റെ സ്വന്തം പഞ്ചായത്തയാ പോത്തുകല്ലിലും യുഡിഎഫിനാണ് ലീഡ്. 11 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 8138 വോട്ടിന്റെ ലീഡാണുള്ളത്.263 ബൂത്തുകളിലായി 1.74 ലക്ഷം പേരാണ് വോട്ട് ചെയ്ത്.

വോട്ടര്‍മാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന് സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്.

ഇതുവരെ എണ്ണിയ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടിയതോടെ എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് കാര്യമായി മങ്ങലേറ്റു.

Halfway through the vote counting, Aryadan Shoukat’s lead exceeds 7000

Share Email
Top