അഹമ്മദാബാദ് വിമാനദുരന്തം ഉണ്ടായപ്പോൾ തമാശ: ജനരോഷം ഉയർന്ന സാഹചര്യത്തിൽ ന്യൂയോർക്കർ പ്രസിദ്ധീകരിച്ച കാർട്ടൂൺ പിൻവലിച്ചു

അഹമ്മദാബാദ് വിമാനദുരന്തം ഉണ്ടായപ്പോൾ തമാശ: ജനരോഷം ഉയർന്ന സാഹചര്യത്തിൽ ന്യൂയോർക്കർ പ്രസിദ്ധീകരിച്ച കാർട്ടൂൺ പിൻവലിച്ചു

ന്യൂയോർക്ക്: അഹമ്മദാബാദ് വിമാനദുരന്തം ഉണ്ടായപ്പോൾ തമാശ. അത്തരത്തിൽ ഒരു കാർട്ടൂൺ നൽകിയതിൽ ഇപ്പോൾ ക്ഷമാപണം നടത്തുകയാണ് അമേരിക്കയിലെ പ്രമുഖ മാഗസീനായ ദി ന്യൂയോർക്കർ. നിരവധി പേരാണ് ഈ കാർട്ടൂണിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി എത്തിയത്. സ്ഥാപനത്തിലെ മുതിർന്ന കാർട്ടൂണിസ്റ്റായ ജോ ഡാറ്റോയാണ് ഈ കാർട്ടൂൺ തയ്യാറാക്കിയത്. തനിക്കുള്ള യാത്രാവിമാനത്തിൽ കയറാൻ കഴിയാതെ പോയ ഒരാളിനോട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ പറയുന്ന കാര്യങ്ങളാണ് ഇത്തരത്തിൽ കാർട്ടൂണായി നൽകിയിരുന്നത്.

അഹമ്മദാബാദ് വിമാനാപകടം നടന്ന് എട്ട് മണിക്കൂറിനുള്ളിലാണ് ഇത്തരമൊരു കാർട്ടൂൺ ഇതിൽ പ്രത്യക്ഷപ്പെട്ടത്.

വിമാനയാത്രയിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെ കുറിച്ചെന്ന പേരിലാണ് അവർ ഈ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. എന്നാൽ ജനരോഷം ഉയർന്ന സാഹചര്യത്തിൽ അവർ 2 മണിക്കൂർ കഴിഞ്ഞപ്പോൾ കാർട്ടൂൺ പിൻവലിച്ചു. തുടർന്ന് തങ്ങൾ പോസ്റ്റ് പിൻവലിച്ചതായും ഇത്തരമൊരു ദുരന്ത സമയത്ത് ഇങ്ങനെ ഒരു കാർട്ടൂൺ പോസ്റ്റ് ചെയ്തതിൽ ഖേദിക്കുന്നു എന്നുമാണ് അവർ വ്യക്തമാക്കുന്നത്.

The New Yorker retracted the cartoon published


Share Email
LATEST
More Articles
Top