കേരളത്തിൽ കനത്ത മഴ തുടരുന്നു, 5 ജില്ലകളിൽ റെഡ് അലേർട്ട്

കേരളത്തിൽ കനത്ത മഴ തുടരുന്നു, 5 ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം∙ കേരളത്തിൽ കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ച റെ‍ഡ് അലർട്ടും പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലും അവധിയാണ്.

കൊല്ലം പോളയത്തോട് റെയിൽവേ പാളത്തിലേക്ക് രാത്രി മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു . ട്രെയിനുകൾ വൈകി ഓടുകയാണ്.

Heavy rain in Kerala

Share Email
Top