പെരുമഴ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ  റെഡ് അലേർട്ട്

പെരുമഴ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ  റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്  വീണ്ടും പെരു മഴ സൂചന. കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നല്കി. മലപ്പുറം, വയനാട്, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.നാളെയും മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. 16ന് മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും 17ന് മലപ്പുറം, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. വരുന്ന  അഞ്ച് ദിവസം എല്ലാ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. 

heavy-rain-prediction-in-five-district-in-kerala-says-imd

Share Email
LATEST
More Articles
Top