പൊലീസ് സ്‌റ്റേഷനിൽ ഒളിക്യാമറ, പൊലീസുകാരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി അയച്ച പൊലീസുകാരൻ അറസ്റ്റിൽ

പൊലീസ് സ്‌റ്റേഷനിൽ ഒളിക്യാമറ, പൊലീസുകാരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി അയച്ച പൊലീസുകാരൻ അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാർ പൊലീസ് സ്‌റ്റേഷനിൽ ഒളിക്യാമറ വച്ച് വനിത പൊലീസ് ഉദേ്യാഗസ്ഥ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്‌റ്റേഷനിലെ സിപിഒ വൈശാഖാണ് പിടിയിലായത്.

സ്‌റ്റേഷനോടു ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് വൈശാഖ് ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്.

ദൃശ്യങ്ങൾ പൊലീസുകാരിക്ക് അയച്ചു നൽകിയ ഇയാൾ ഭീഷണിപ്പെടുത്തിയതോടെ ഇവർ വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈശാഖിനെ അറസ്റ്റ് ചെയ്തത്.

Policeman arrested for sending 
hidden camera footage of policewoman
changing clothes at police station

Share Email
Top