മന്ത്രവാദ, ആഭിചാര നിരോധന നിയമം നടപ്പാക്കുന്നതിൽ സർക്കാർ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി

മന്ത്രവാദ, ആഭിചാര നിരോധന നിയമം നടപ്പാക്കുന്നതിൽ സർക്കാർ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി

കൊച്ചി: മന്ത്രവാദ, ആഭിചാര നിരോധന നിയമം നടപ്പാക്കുന്നതിൽ സർക്കാർ നിലപാട് അറിയിക്കണമെന്നു ഹൈക്കോടതി.നിയമനിർമാണം ആലോചനയിലുണ്ടെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.

നിയമനിർമാണത്തിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇത്തരത്തിലുള്ള നിയമനിർമാണം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് കെ.ടി. തോമസ് കമ്മീഷൻ 2019 ൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

റിപ്പോർട്ടിലെ പ്രയോഗിക ശിപാർശകൾ നടപ്പിലാക്കണമെന്നും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം 24ന് വീണ്ടും പരിഗണിക്കും.

High Court asks government to inform about its stance on implementing the Prohibition of Witchcraft and Sorcery Act

Share Email
Top