കെ.എച്ച്.എൻ.എ. 2027 കൺവൻഷനായി ഉണ്ണികൃഷ്ണൻ, സിനു നായർ, അശോക് മേനോൻ എന്നിവരുടെ നേതൃത്ത്വത്തെ അവതരിപ്പിച്ചു ഫ്ലോറിഡയിലെ ഹിന്ദു സംഘടനകൾ

കെ.എച്ച്.എൻ.എ. 2027 കൺവൻഷനായി ഉണ്ണികൃഷ്ണൻ, സിനു നായർ, അശോക് മേനോൻ എന്നിവരുടെ നേതൃത്ത്വത്തെ അവതരിപ്പിച്ചു ഫ്ലോറിഡയിലെ ഹിന്ദു സംഘടനകൾ

അരുൺ ഭാസ്കർ

അമേരിക്കയുടെ സ്വപ്നഭൂമിയായ ഫ്ലോറിഡ ഒർലാണ്ടോയിൽ 2027 ൽ നടത്താൻ ഉദ്ദേശിക്കുന്ന ഹിന്ദു സംഗമത്തിന്റെ അമരക്കാരായി അമേരിക്കയിലെ വിവിധ മലയാളി സംഘടനകളിൽ ശ്രദ്ധേയ സാന്നിധ്യവും കെ.എച്ച്.എൻ.എ.യുടെ ദീർഘകാല സഹയാത്രികരുമായ ടി. ഉണ്ണികൃഷ്ണൻ(പ്രസിഡന്റ്) സിനു നായർ ( ജന: സെക്രട്ടറി ) അശോക് മേനോൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനെ അവതരിപ്പിക്കാൻ ഫ്ലോറിഡയിലെ 4 ഹൈന്ദവ സംഘടന പ്രതിനിധികൾ  സംയുക്തമായി തീരുമാനിച്ചു.

2013   മുതൽ കെ.എച്ച്.എൻ. എ. ഡയറക്ടർ ബോർഡ്,ട്രസ്‌റ്റി ബോർഡ് എന്നിവയിൽ അംഗമായി പ്രവർത്തിക്കുകയും നിരവധി വർഷങ്ങളിൽ അഞ്ജലി മാഗസിൻ,കൺവൻഷൻ സോവനീർ എന്നിവയുടെ ചീഫ് എഡിറ്റർ ആയി പ്രവർത്തിക്കുകയും 2021 അരിസോണ  കെ.എച്ച്.എൻ.എ കൺവൻഷൻ ചീഫ് ഇലൿഷൻ കമ്മീഷണർ ആയി സേവനം ചെയ്യുകയും ചെയ്ത ഉണ്ണികൃഷ്ണൻ നിലവിൽ സംഘടനയുടെ ട്രസ്റ്റി ബോർഡ് അംഗമാണ്. അവിഭക്ത ഫൊക്കാനയുടെ യൂത്ത് ചെയർ ആയി 2006 ൽ ദേശീയ തലത്തിൽ മലയാളി സംഘടനാ  പ്രവർത്തനം തുടങ്ങിയ ഉണ്ണികൃഷ്ണൻ സംശയലേശമന്യേ  ഫോമയുടെ ഏറ്റവും ജനകീയനായ ജനറൽ സെക്രട്ടറിയുമായിരുന്നു.

2018 ൽ കേരളത്തിൽ  കടപ്രയിൽ  പ്രളയബാധിതർക്ക് 40 തിൽ അധികം  വീടുകൾ വെച്ച് നൽകാനും, കോവിഡ് സമയത്ത് കേരളത്തിലെ എല്ലാ ജില്ലാ ആശുപത്രികൾക്കും, മെഡിക്കൽ കോളേജുകൾക്കും അടിയന്തര സഹായമായി  വെന്റിലേറ്ററുകൾ എത്തിക്കാനും അമേരിക്കൻ മലയാളികളിൽ  മുഖ്യപങ്ക് വഹിച്ചത് ഉണ്ണിക്കൃഷ്ണനായിരുന്നു.

2010 ൽ , അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ എം എ സി എഫ് ന്റെ പ്രസിഡന്റ് ആയും  2014 മുതൽ 2023 വരെ സംഘടനയുടെ ട്രസ്റ്റീ ബോർഡ് ചെയർമാനായും പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ സംഘടനക്കായി കടബാദ്ധ്യതകളില്ലാതെ സ്വന്തമായുള്ള കെട്ടിടം പണി പൂർത്തിയാക്കുവാനും കഴിഞ്ഞിരുന്നു.

2013 -ൽ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളീ (ആത്മ ) ഇന്ന് 300 ലധികം കുടുംബങ്ങളുള്ള ശക്തമായ സംഘടനകളിലൊന്നാണ്. 2013 -2016  കാലഘട്ടത്തിൽ ആത്മയുടെ പ്രഥമ പ്രസിഡന്റായും നിലവിൽ ട്രസ്റ്റീ ബോർഡ് ചെയർമാനായും പ്രവർത്തിക്കുന്നു.

2015 -ൽ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ കെ എച്ച് എൻ എ   ശുഭാരംഭവും 2025 ഫെബ്രുവരിയിൽ 600 ലധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ 11 മുതൽ വൈകുന്നേരം 7:30 വരെ തുടർച്ചയായ പരിപാടികളോടെ നടത്തിയ വിരാട് 25 ഫ്ലോറിഡ ശുഭാരംഭവും ശ്രെദ്ധേയമായിരുന്നു. 2009  മുതൽ റ്റാമ്പാ അയ്യപ്പാ ക്ഷേത്രത്തിന്റെ ലൈഫ് മെമ്പറായ ഉണ്ണികൃഷ്ണൻ നിലവിൽ  ക്ഷേത്രത്തിന്റെ കമ്മ്യൂണിറ്റി ഔട്ട് റീച് കമ്മിറ്റിയുടെ ചെയർ ആയി പ്രവർത്തിക്കുന്നു . ഐ ടി പ്രൊഫഷനിലും , റീറ്റെയ്ൽ ബിസിനെസ്സിലും പ്രവൃത്തിക്കുന്നു.

ഫിലാഡൽഫിയയിൽ നിന്നും ജനറൽ സെക്രട്ടറിയായി വരുന്ന സിനു നായർ 2017 – 2019 കാലഘട്ടത്തിൽ കെ.എച്ച്.എൻ.എ.വിമൻസ് ഫോറം ചെയർ, 2018 ലും 2019 ലും ഗ്രെയ്റ്റർ ഫിലാഡൽഫിയ നായർ സൊസൈറ്റി പ്രസിഡന്റ്, 2019 ത്തിൽ എൻ.എസ്സ്.എസ്സ്.ഒ.എൻ.എ.വൈസ് പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ  പ്രൊവിൻസ് പ്രസിഡന്റ്  ഇപ്പോൾ ചെയർ പേഴ്സൺ  ആയും  പ്രവർത്തിച്ചു വ്യക്തി മുദ്ര പതിപ്പിച്ച വനിതാ നേതാവാണ്.  ഇപ്പോൾ കെ എച്ച് എൻ എ വിരാട് 25 കൺവെൻഷൻ കോ ചെയറായി പ്രവർത്തിക്കുന്നു.  

കെ.എച്ച്.എൻ.എ. മുൻ ആഡിറ്ററും നിലവിൽ ഡയറക്ടർ ബോർഡ് അംഗവും ഒർലാണ്ടോ ഹൈന്ദവ സംഘടന രംഗത്തെ ആദരണീയ സാന്നിധ്യവുമായ അശോക് മേനോനെയാണ് ട്രഷറർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌. അറിയപ്പെടുന്ന ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് ആയ മേനോൻ ട്രഷറർ സ്ഥാനത്തേക്ക് ഏറ്റവും മികച്ച തെരഞ്ഞെടുപ്പായിരിക്കുമെന്നു വിവിധ ഹൈന്ദവ സംഘടന പ്രതിനിധികൾ പ്രതീക്ഷിക്കുന്നു.

2012 ൽ ആരംഭിച്ച ഒർലാണ്ടോ ഹിന്ദു മലയാളി (ഓം ) സ്ഥാപക അംഗങ്ങളിലൊരാളായ അശോക് മേനോൻ ഒർലാണ്ടോ അമ്പലത്തിന്റെ ജോയിന്റ് ട്രഷറർ ആയും , അമ്പലത്തിലെ അയ്യപ്പ പ്രതിഷ്ടാ   കോർ കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നതോടൊപ്പം റ്റാമ്പാ അയ്യപ്പാ ക്ഷേത്രത്തിന്റെ അക്കൗണ്ടിംഗ് സഹായിയുമാണ്. കെ എച്ച് എൻ എ സൗത്ത് ഈസ്റ്റ് റീജിയൻ കൺവീനറായിരുന്നു. ഒർലാണ്ടോ മലയാളീ അസോസിയേഷന്റെ സ്ഥാപക മെമ്പറും മുൻ പ്രെസിഡന്റുമാണ്.

കെ എച്ച് എൻ എയെ  അടുത്ത തലങ്ങളിലേക്ക് എത്തിക്കുവാൻ ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ ഒരു ടീമിനെയാണ് അവതരിപ്പിക്കുന്നത്. ടീമിന്റെ കൂട്ടായ പ്രവർത്തനനത്തിന്റെ പ്രകടന പ ത്രിക ചർച്ചകൾക്ക് ശേഷം അവതരിപ്പിക്കുന്നതാണ്. എല്ലാ കെ എച്ച് എൻ എ അഭ്യുദയകാംഷികളുടെയും സഹായം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അഭ്യർത്ഥിച്ചു കൊള്ളുന്നു .  

Hindu organizations in Florida present the leadership of Unnikrishnan Sinu Nair and Ashok Menon for the KHNA 2027 convention

Share Email
Top