pulimoottil

ഹണി ട്രാപ്പ് : 1.3 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍

ഹണി ട്രാപ്പ് : 1.3 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റില്‍

സൂറത്ത്: സോഷ്യല്‍ മീഡിയയില്‍ 1.3 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഹണി ട്രാപ്പില്‍ അറസ്റ്റിലായി.

കഴിഞ്ഞ 10 മാസത്തിലധികമായി ഒളിവിലായിരുന്ന കീര്‍ത്തി പട്ടേല്‍ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് ഒടുവില്‍ പോലീസിന്റെ പിടിയിലായത്.
കെട്ടിട നിര്‍മാതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.  

20 24 ജൂണിൽ സൂറത്തില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു. കേസില്‍ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.അഹമ്മദാബാദി സര്‍കെജ് മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

ഭൂമി കയ്യേറ്റം, പിടിച്ചുപറി എന്നിവയുമായി ബന്ധപ്പെട്ടും കീര്‍ത്തിക്കെതിരെ കേസുള്ളതായി  പൊലീസ് അറിയിച്ചു. സ്ഥലങ്ങള്‍ മാറിയും പല സിം കാര്‍ഡുകള്‍ ഉപയോഗിച്ചുമാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.

Honey trap: Social media influencer with 1.3 million followers arrested
Share Email
LATEST excelnclexrn
More Articles
Top