തമിഴ് ചലച്ചിത്ര താരം ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി റെയ്ഡ്

തമിഴ് ചലച്ചിത്ര താരം ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി റെയ്ഡ്

ചെന്നൈ: തമിഴ് ചലച്ചിത്ര താരം നടന്‍ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി റെയ്ഡ്. ആര്യയുടെ ഉടമസ്ഥതയിലുള്ള ഷീ സെല്‍ എന്ന ഹോട്ടല്‍ ശ്യംഖലകളില്‍ ഉള്‍പ്പെടെ റെയ്ഡ് നടക്കുന്നുണ്ട്.  ആര്യയുടെ ഉടമസ്ഥതയിലുള്ള  ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. അണ്ണാനഗറിലെ ഭക്ഷണശാലയില്‍ എത്തി ആയിരുന്നു നികുതി വകുപ്പ് റെയ്ഡ് തുടങ്ങിയത്.

ചെന്നൈയിലെ കില്‍പ്പോക്ക്, വേളാച്ചേരി, കൊട്ടിവാകം, അണ്ണാനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഷീ സെല്‍ഹോട്ടല്‍.

നികുതി വെട്ടിപ്പ് നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് .വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടക്കാതെ നികുതി വെട്ടിച്ചു  തുടങ്ങിയ പരാതികള്‍ ആര്യയ്‌ക്കെതിരേ നിലവില്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വ്യാപക റെയ്ഡ് നടക്കുന്നത്.

Income Tax raids on Tamil film star Arya's house and establishments
Share Email
Top