ന്യൂഡല്‍ഹി: ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി. ടെലികോം മന്ത്രാലയം ലൈസന്‍സ് കൊടുത്തു. ഇതോടെ രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ഉടന്‍ യാഥാര്‍ത്ഥ്യമാകും. അപേക്ഷ നല്കിയാല് 20 ദിവസത്തിനകം ട്രയല്‍ സ്പെക്ട്രം സ്റ്റാര്‍ ലിങ്കിനു ലഭിക്കും.
നേരത്തെ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും സ്റ്റാര്‍ ലിങ്കുമായി നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ഇരുവരുമാവും സ്റ്റാര്‍ ലിങ്കിന്റെ ഉപകരണങ്ങള്‍ ഇന്ത്യയില്‍ വില്‍പ്പന നടത്തുക. മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത വിദൂര മേഖലകളിലാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം കൂടുതല്‍ പ്രയോജനപ്പെടുക.
സാറ്റലൈറ്റില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് എന്നതാണ് സ്റ്റാര്‍ലിങ്കിന്റെ സവിശേഷത. യുദ്ധം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ മൊബൈല്‍ ടവറുകളെ ആശ്രയിക്കുന്നത് ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് തന്നെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റിനെ വ്യത്യസ്തമാക്കുന്നത്. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ കൃത്രിമ ഉപഗ്രഹങ്ങളുടെ കൂട്ടമാണ് ‘സ്റ്റാര്‍ലിങ്ക്’ സാറ്റ്ലൈറ്റുകള്‍.
ഇത്തരത്തിലുള്ള ചെറു കൃത്രിമ ഉപഗ്രഹങ്ങളിലൂടെയാണ് ഭൂമിയിലേക്ക് നേരിട്ട് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കുന്നത്. സാറ്റ്ലൈറ്റുകളില്നിന്ന് നേരിട്ട് വേഗതയേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കെല്‍പ്പുള്ളതാണ് സാറ്റ്ലൈറ്റ് ബ്രോഡ്ബാന്‍ഡ്.
India government gives permission for star link of elon musk