കിംഗ്ദാവോ: ഇന്ത്യ ചൈനാ അതിര്‍ത്തി മേഖലയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി നാലു നിര്‍ദേശങ്ങളുമായി ഇന്ത്യ.
ചൈനയിലെ കിംഗ്ദാവോയില്‍ നടന്ന ഷാങ്ഹായി സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ഡോംഗ് ജുനുമായി നടത്തിയ ചര്‍ച്ചയിലാണ് നാലി ഫോര്‍മുലകള്‍ മുന്നോട്ടു വെച്ചത്. 2024 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട വിച്ഛേദിക്കല്‍ പദ്ധതി പാലിക്കല്‍, സംഘര്‍ഷം ലഘൂകരിക്കാനായി ഇരു രാജ്യങ്ങളും തമ്മിലുള്ള തുടര്‍ച്ചയായ ചര്‍ച്ചകള്‍, ഇരു രാജ്യങ്ങളും തമ്മിലുളള പ്രതിനിധി ചര്‍ച്ചകള്‍ ഊഷ്മളമാക്കുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി മുന്നോട്ടു വെച്ചിട്ടുള്ളത്.
പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നു നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ പ്രതിരോധ മന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. പാ്ക്ക് ഭീകരതയ്‌ക്കെതിരേ ഇന്ത്യ നടത്തിയ നീക്കമാണ് ഓപ്പറേഷന്‍ സിന്ദൂറെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനീസ് പ്രതിരോധമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ന്യൂഡല്‍ഹിയും ബീജിംഗും നയതന്ത്ര ബന്ധങ്ങളില്‍ പോസിറ്റീവ് മനോഭാവം നിലനിര്‍ത്തണമെന്ന് പ്രതിരോധ മന്ത്രി ആഹ്വാനം ചെയ്തുആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാഷ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
‘ക്വിങ്ദാവോയില്‍ നടന്ന എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെ ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറല്‍ ഡോങ് ജുനുമായി ചര്‍ച്ച നടത്തിയതായും ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്രിയാത്മകവും ഭാവിയിലേക്കുള്ളതുമായ കാഴ്ചപ്പാടുകള്‍ കൈമാറിയതായും ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാഷ് മാനസരോവര്‍ യാത്ര പുനരാരംഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചതായിം രാജാനാഥ് സിംഗ് ട്വീറ്റ് ചെയ്തു. മധുബാനി പെയിന്റിംഗ് അഡ്മിറല്‍ ഡോങ് ജുണിന് സമ്മാനിച്ചു.
India has four proposals to control India-China border tension