കിംഗ്ദാവോ (ചൈന): സാങ്ഹായ് സംയുക്ത പ്രസ്താവനയില്‍ ഇന്ത്യ ഒപ്പു വെയ്ക്കില്ല. ചൈനയിലെ കിംഗ്ദാവോയില്‍ നടക്കുന്ന സാങ്ഹായ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ ഇന്ത്യ എസ്സിഒ സംയുക്തപ്രസ്താവനയില്‍ ഒപ്പു വെയ്ക്കില്ലെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഭീകരതക്കെതിരെ ഇന്ത്യ കൈകൊള്ളുന്ന നിലപാടിന് സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശം ഇല്ലാത്ത സാഹചര്യത്തിലുമാണ് സംയുക്ത പ്രസാതവനയില്‍ ഇന്ത്യ ഒപ്പുവെയ്‌ക്കേണ്ടന്ന് തീരുമാനിച്ചത്.
സാങ്ഹായ് സഹകരണ സംഘടനയുടെ (എസ്് സി ഒ) പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത മന്ത്രി രാജ്‌നാഥ് സിംഗ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെക്കാതെ പിന്മാറി. ബലൂചിസ്ഥാനെക്കുറിച്ചുള്ള പരാമര്‍ശം പ്രസ്താവനയിലുണ്ടായിരുന്നുവെങ്കിലും പഹല്‍ഗാം ആക്രമണത്തെ കുറിച്ചൊന്നുമില്ലാത്തതും ഇന്ത്യയുടെ പ്രതിഷേധത്തിന് ഇടയാക്കി. ചൈനീസ് ഇപെടലാണ് ഇത്തരത്തിലൊരു നീക്കത്തിന് ഇടയാക്കിയതെന്നാണ് ഇന്ത്യന്‍ വിലയിരുത്തല്‍.
പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ നഷ്ടമായ ആക്രമണത്തില്‍, ലഷ്‌കറെ തൊയ്ബയുടെ അനുബന്ധ സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ ഉത്തരവാദിത്വം ഏറ്റെടുത്തകാര്യം രാജ്‌നാഥ് സിംഗ് യോഗത്തില്‍ ഉന്നയിച്ചിരുന്നു. അതിര്‍ത്തിമേഖലയില്‍ ഭീതരതയുടെ വലിയ വെല്ലുവിളികളാണ്. അതിനെതിരേ കര്‍ശനമായ നടപടികള്‍ വേണം. ഭീകരര്‍ക്ക് ആശ്രയം നല്‍കുന്ന രാജ്യങ്ങളെ വ്യക്തിപമായി അപലപിക്കേണ്ടത് എസ്സിഒയുടെ ബാധ്യതയാണെന്നും അദ്ദേഹം ചേര്‍ത്തു. ‘ഇന്ത്യയുടെ ഭീകരതാ വിരുദ്ധ നിലപാട് വ്യക്തവും ശക്തവുമാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയുള്ള നടപടി സ്വീകരിക്കുന്നതില്‍ ഇന്ത്യ വൈകില്ല,’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഭീകരതയുടെ എല്ലാ രൂപങ്ങളും അപലപിക്കപ്പെടണം. അതിന് പിന്തുണ നല്‍കുന്നവരെയും ആസൂത്രണം ചെയ്യുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് എല്ലാ അംഗരാജ്യങ്ങളുടെയും ബാധ്യതയാണെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.എസ്സിഒയുടെ അംഗങ്ങളായി ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, ബെലാറസ്, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിങ്ങനെ 10 രാജ്യങ്ങളാണ് ഉള്ളത്.
India toughens stance: India will not sign the Shanghai Joint Statement