പാരീസ്: പാരീസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. സീസണിലെ ആദ്യ ജയമാണിത്. ആദ്യ ത്രോയിൽ 87.88 മീറ്റർ താണ്ടിയ ജർമനിയുടെ ജൂലിയൻ വെബ്ബറിനാണ് രണ്ടാം സ്ഥാനം. ബ്രസീൽ താരം ലൂയി മൗറീസ്യോ ദ സിൽവ(86.62 മീറ്റർ)യാണ് മൂന്നാം സ്ഥാനത്ത്.
മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിലെ സ്വപ്ന ദൂരമായ 90 മീറ്റർ പിന്നിട്ടെങ്കിലും നീരജിന് രണ്ടാംസ്ഥാനമായിരുന്നു. പിന്നാലെ പോളണ്ടിൽ നടന്ന മീറ്റിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി.
2 മത്സരങ്ങളിലും നീരജിനെ പിന്തള്ളിയത് ജർമനിയുടെ ജൂലിയൻ വെബ്ബറാണ്. വെബർ അടക്കം 90 മീറ്റർ കടമ്പ പിന്നിട്ട 5 താരങ്ങൾ പാരിസിൽ നീരജിനൊപ്പം മത്സരിക്കാനുണ്ടായിരുന്നു.എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017-ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
Indian athlete Neeraj Chopra wins gold in javelin in Paris Diamond League