ഇന്ത്യൻ ക്രിസ്ത്യൻ ദിനം 2025 ആഘോഷം ജൂൺ 29 ഞായറാഴ്‌ച ന്യൂയോർക്കിൽ

ഇന്ത്യൻ ക്രിസ്ത്യൻ ദിനം 2025 ആഘോഷം ജൂൺ 29 ഞായറാഴ്‌ച ന്യൂയോർക്കിൽ
Share Email

ന്യൂയോർക്ക് : ഇന്ത്യൻ ക്രിസ്ത്യൻ ദിനം 2025 – ഞായറാഴ്‌ച, ജൂൺ 29, 2025, വൈകിട്ട് 4 മണിക്ക്, ന്യൂയോർക്കിൽ. ഈ വർഷത്തെ ഇന്ത്യൻ ക്രിസ്ത്യൻ ദിനം (ICD 2025) ട്രൈ-സ്റ്റേറ്റ് മേഖലയിലെ ആഘോഷം ജൂൺ 29 ഞായറാഴ്‌ച, വൈകിട്ട് 4 മണിക്ക് St. Vincent De Paul Syro- Malankara Cathedral-ലാണ് (1500 De Paul St, Elmont, N.Y. 11003) നടക്കുന്നത്.

“യേശു ഭക്തി ദിവസ്” എന്നും അറിയപ്പെടുന്ന “ഇന്ത്യൻ ക്രിസ്ത്യൻ ദിനം”, യേശുക്രിസ്തുവിന്റെ സ്നേഹവും സന്ദേശവും ആഘോഷിക്കാനുള്ള ദിനമാണ്. ക്രിസ്തുവിന്റെ ശിഷ്യനായ സെന്റ് തോമസ് ആദ്യമായി ഇന്ത്യയിലെത്തിയ 52 എ.ഡി-യില്‍ തുടങ്ങുന്ന ക്രിസ്തുമത പാരമ്പര്യത്തിന്റെ ചരിത്രത്തെ ഈ ആഘോഷം അനുസ്മരിപ്പിക്കുന്നു. ഈ ആഘോഷം ജൂലൈ 3-ന് ആചരിക്കുവാന്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്, ആ ദിവസം സെന്റ് തോമസ് ദിനമായി ആചരിക്കപ്പെടുന്നതിനാലാണ്. 52 എ.ഡി-യില്‍ യേശുവിന്റെ സുവിശേഷം ഇന്ത്യയിലെത്തിച്ച ശിഷ്യനായിരുന്നു സെന്റ് തോമസ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
വർഗീസ് (രാജു) അബ്രഹാം – 516 456 9740
കോശി ജോർജ് – 718 314 8171

Indian Christian Day 2025 celebration 
on Sunday, June 29 in New York

Share Email
Top