കാല്‍ഗറി : കാനഡയിലെ കാല്‍ഡറിയില്‍ വീടിനു തീപിടിച്ച് ഇന്ത്യന്‍ വംശജനായ പിതാവും മകളും മരിച്ചു. ഇന്ത്യന്‍ വംശജനായ സണ്ണി ഗില്‍(50) മകള്‍ ഹാര്‍ഗുണ്‍ ഗില്‍(ഒന്‍പത്)മാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വടക്കന്‍ കാല്‍ഗറിയിലായിരുന്നു സംഭവം. സണ്ണി ഗില്ലിന്റെ ഭാര്യ സുകി ഗില്ലിനും മകന്‍ രോഹന്‍പ്രീത് ഗില്ലിനും പൊള്ളലേറ്റു. ഗുരുിതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീപിടിച്ച സമയത്ത് വീടിനുള്ളിലായിരുന്നു ഇവരെല്ലാം. ഇരുനില വീടിന്റെ രണ്ടാം നിലയിലായിരുന്ന സുകിയും റോഹന്‍പ്രീതും തീപിടിച്ചതോടെ ജനല്‍ തകര്‍ത്ത് മേല്‍ക്കൂരിയിലേകക്് കയറുകയായിരുന്നുവെന്ന് കാല്‍ഗറി അഗ്നിശമന സേന അറിയിച്ചു. തീ അതിശക്തമായതോടെ സമീപ വീടുകളിലേക്കും പടരുമോ എന്ന ഭീതി ഉയര്‍ന്നിരുന്നു അഗ്നിശമന സേനയെത്തിയാണ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. ആകെ ആറു പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ തീപടര്‍ന്നപ്പോള്‍ തന്നെ പുറത്തു ചാടി രക്ഷപെട്ടതായി അധികൃതര്‍ അറിയിച്ചു.
Indian-origin man and daughter die in house fire in Canada; wife and son seriously burned