ഫിലാഡൽഫിയയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയാഘോഷം

ഫിലാഡൽഫിയയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയാഘോഷം

സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഫിലാഡൽഫിയ ചാപ്റ്റർ, മയൂര റെസ്റ്റോറൻ്റിൽ സംഘടിപ്പിച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയാഘോഷം വൻ ജനപിന്തുണയോടെ കൊണ്ടാടി. മയൂര റെസ്റ്റോറൻ്റ് ഉടമയും ഐ.ഒ.സി ഫിലാഡൽഫിയ ചാപ്റ്റർ ജോയിൻ്റ് ട്രഷററുമായ ഷാജി സുകുമാരൻ സ്പോൺസർ ചെയ്ത ഈ വിജയാഘോഷ പാർട്ടിയിൽ ഫിലാഡൽഫിയയിലെ നിരവധി സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.

ഐ.ഒ.സി ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡൻ്റ് ഡോ. ഈപ്പൻ ഡാനിയേൽ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടികളുടെ നിയന്ത്രണം ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല നിർവഹിച്ചു. ഐ.ഒ.സി ഫിലാഡൽഫിയ ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ സ്വാഗത പ്രസംഗം നടത്തുകയും, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഐ.ഒ.സി ഫിലാഡൽഫിയ ഭാരവാഹികളായ അലക്സ് തോമസ്, ജീമോൻ ജോർജ്, ജെയിംസ് പീറ്റർ എന്നിവരെ കൂടാതെ, ഫിലാഡൽഫിയയിലെ സാമൂഹിക നേതാക്കളായ വിൻസൻ്റ് ഇമ്മാനുവേൽ, സുധ കർത്താ, ജോൺ പണിക്കർ, മോഡി ജേക്കബ്, ജോർജ് നടവയൽ, തോമസ് പോൾ, സ്റ്റാൻലി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

കേരള നിയമസഭയിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത ആര്യാടൻ ഷൗക്കത്തിന്റെ വിജയം, 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുന്നതിനുള്ള നാന്ദി കുറിച്ചുകഴിഞ്ഞതായി പ്രാസംഗികർ അഭിപ്രായപ്പെട്ടു. ഒത്തൊരുമയോടെ നിന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയം നേടാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.

മലയാള സിനിമ സംഗീത സംവിധായകൻ ഷാജി സുകുമാരൻ അവതരിപ്പിച്ച ഗാനസന്ധ്യ പരിപാടിക്ക് മാറ്റുകൂട്ടി. സോബി ഇട്ടി ഛായാഗ്രഹണം നിർവഹിച്ചു.

Indian Overseas Congress celebrates Nilambur by-election victory in Philadelphia

Share Email
Top