ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ യു.എസ്.എ ബിരുദദാന ചടങ്ങ് ആഘോഷമായി

ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ യു.എസ്.എ ബിരുദദാന ചടങ്ങ് ആഘോഷമായി

ഫിലഡല്‍ഫിയ: ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ യു.എസ്.എയുടെ (IEFA USA) ഇക്കൊല്ലത്തെ ബിരുദദാന ചടങ്ങ് 2025 ജൂണ്‍ 21-ാം തീയതി ശനിയാഴ്ച, ഫിലഡല്‍ഫിയയില്‍ സെന്റ് തോമസ് സിറോ-മലബാര്‍ കത്തോലിക്കാ ഫോറാന പള്ളിയില്‍ വച്ച് ആഘോഷപൂര്‍വം നടന്നു. ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഇവന്റ്സ് കമ്മിറ്റിയിലെ നേതാക്കളും അംഗങ്ങളും ഡയറക്ടര്‍മാരുടെയും അഡ്മിനിസ്‌ട്രേറ്റര്‍മാരുടെയും പിന്തുണയോടെ ഈ ചടങ്ങ് വിജയകരമായി നടത്തുകയുണ്ടായി.

പരിപാടിയില്‍ ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളുമൊപ്പം വിശിഷ്ടാതിഥികളായ ഹോണറബിള്‍ സ്റ്റേറ്റ് പ്രതിനിധി ഷോണ്‍ ഡൊഹര്‍ട്ടി, ചീഫ് ഓഫ് സ്റ്റാഫ് വിക്ടര്‍ കാഗന്‍, കമ്മ്യൂണിറ്റി കോളേജ് ഓഫ് ഫിലഡല്‍ഫിയയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ റോബര്‍ട്ട് ഹഡ്‌സണ്‍, ഡ്രെക്‌സല്‍ യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് ലൈബ്രേറിയനായ ജെ ഭട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടി ആരംഭിച്ചത് ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാത്യു ഇടിച്ചാണ്ടി ആലപ്പുറത്ത്, ഡയറക്ടര്‍ ജെന്‍ രാജന്‍ ഡാനിയല്‍, അസോസിയേറ്റ് ഡയറക്ടര്‍മാരായ അമല്‍ മാത്യു, ആരോണ്‍ ജോണ്‍സണ്‍ എന്നിവരോടൊപ്പം അതിഥികളെ സാദരം സ്വാഗതം ചെയ്ത് കൊണ്ടാണ്. തുടര്‍ന്ന് 2025-ലെ ബിരുദധാരികളുടെ പ്രൊസെഷന്‍ നടന്നു.

പരിപാടി ആരംഭിക്കുന്നതിന് മുമ്പ് റേച്ചല്‍ ഉമ്മന്‍ ദേശീയഗാനം ആലപിച്ചു. ദേശീയഗാനത്തിന് ശേഷം, നൈജല്‍ നവീദ്, ഇവാനിയാ സാറന്‍ എന്നിവര്‍ പങ്കെടുത്ത എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. തുടര്‍ന്ന്, സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബിഷപ്പ് മോര്‍ ഒസ്തത്തിയോസ് ഐസക്ക്, ജഅഇഅഇ ഗവണ്‍മെന്റ് റിലേഷന്‍സ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണും സസ്‌ക്ക്വെഹാന യൂണിവേഴ്‌സിറ്റിയിലെ അഡ്മിഷന്‍ അസിസ്റ്റന്റ് ഡയറക്ടറും ആയ മിസ്സ് ലൂസിയ ഗരാബോ എന്നിവരുടെ വീഡിയോ സന്ദേശങ്ങള്‍ അതിഥികള്‍ക്ക് പ്രദര്‍ശിപ്പിച്ചു.

സ്റ്റേറ്റ് റിപ്രസെന്റേറ്റീവ് ഷോണ്‍ ഡൊഹര്‍ട്ടി, ബിരുദധാരികളുടെ വിജയങ്ങളെ അനുമോദിച്ച് മുഖ്യ പ്രസംഗം നടത്തി. തുടര്‍ന്ന് മാത്യു ഇടിച്ചാണ്ടി ആലപ്പുറത്തിനു വിദ്യാര്‍ത്ഥികളുടെ അക്കാദമിക്കും പ്രൊഫഷണലും ആയ വികസനത്തിന് നല്‍കിയ അമൂല്യ സംഭാവനയ്ക്കായി പെന്‍സില്‍വാനിയ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അംഗീകാരം നല്‍കി. ഡൊഹര്‍ട്ടി, ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഹഡ്‌സണ്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാത്യു ആലപ്പുറത്ത് എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സ്റ്റേറ്റ് സൈറ്റേഷനുകളും വിതരണം ചെയ്തു. അതിനോടൊപ്പം ഫിലഡല്‍ഫിയ കമ്മ്യൂണിറ്റി കോളേജിലൂടെ എ.സി.ഇ /ഡ്യുവല്‍ എന്റോള്‍മെന്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്യുവല്‍ എന്റോള്‍മെന്റ് സ്‌കോളര്‍ പിന്നും നല്‍കുകയുണ്ടായി.

അയോണ കുര്യാക്കോസ്, മെര്‍ലിന്‍ ബിനോയി, റേച്ചല്‍ ഉമ്മന്‍, റോഹന്‍ സുമോദ്, അമല്‍ മാത്യു, ആഞ്ചല ബാബു, റിയ സാമ്സണ്‍, റയന്‍ അബ്രാഹം എന്നിവരാണ് ഡ്യുവല്‍ എന്റോള്‍മെന്റ് സ്‌കോളര്‍ പിന്‍ നേടിയ വിദ്യാര്‍ത്ഥികള്‍. അയോണ കുര്യാക്കോസ്, മെര്‍ലിന്‍ ബിനോയി, റേച്ചല്‍ ഉമ്മന്‍, റോഹന്‍ സുമോദ് എന്നിവര്‍ ഹൈസ്‌കൂള്‍ ബിരുദം കരസ്ഥമാക്കി. ഐശ്വര്യ ശിബു, അമല്‍ മാത്യു, ആഞ്ചല ബാബു, ഫിലിപ്പ് സാമ്സണ്‍, റിയ സാമ്സണ്‍, റിനി ഉമ്മന്‍, റയന്‍ അബ്രാഹം, ടിന തങ്കച്ചന്‍, ഈസബെല്‍ ജെയിംസ്, ജെയ്‌സണ്‍ ജോസ് എന്നിവരാണ് കോളേജ് ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍.

അക്കാദമിക് നേട്ടങ്ങള്‍ക്കായി നിരവധി ബിരുദധാരികള്‍ക്ക് പെന്‍സില്‍വേനിയ കോമണ്‍വെല്‍ത്തില്‍ നിന്നുള്ള സ്റ്റേറ്റ് സൈറ്റേഷന്‍ ലഭിച്ചു. അക്കാദമിക് ലീഡര്‍ഷിപ്പ് സൈറ്റേഷന്‍ നേടിയവര്‍: അയോണ കുര്യാക്കോസ്, മെര്‍ലിന്‍ ബിനോയി, റേച്ചല്‍ ഉമ്മന്‍, അമല്‍ മാത്യു, ഫിലിപ്പ് സാമ്സണ്‍, റിയ സാമ്സണ്‍, റയന്‍ അബ്രാഹം, റോഹന്‍ സുമോദ്. അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ്, ‘Summa Cum Laude, Magna Cum Laude’എന്നീ പ്രത്യേക അക്കാദമിക് ബിരുദങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികളെ അംഗീകരിച്ചു. സുമ്മ കും ലൗഡേ നേടിയ വിദ്യാര്‍ത്ഥികള്‍: അമല്‍ മാത്യു, ഫിലിപ്പ് സാമ്സണ്‍, റോഹന്‍ സുമോദ്. മാഗ്‌ന കും ലൗഡേ നേടിയവര്‍: ഐശ്വര്യ ശിബു, അയോണ കുര്യാക്കോസ്, റയന്‍ അബ്രാഹം, ഈസബെല്‍ ജെയിംസ്. ലീഡര്‍ഷിപ്പ് അംഗീകാരം ലഭിച്ചവര്‍: അഭിജിത് ശ്രീജിത്ത്, അക്സാ ജോണ്‍സണ്‍, ഹാഫി റഹ്‌മാന്‍, ജോയല്‍ മാത്യുസ്, ലീഡാ സുസന്‍ സാബു, ഫിലിപ്പ് സാമ്സണ്‍, യിട്‌സഹ്ബ ദിന്റോ, മെവിന്‍ ഈസോ. വോളണ്ടിയര്‍ സര്‍വീസ് അവാര്‍ഡ് ലഭിച്ചവര്‍: അഖില ശ്രീജേഷ്, അശ്വിന് മാത്യു, മെര്‍ലിന്‍ ബിനോയി, റുശെല്‍ മോണ്‍സി.

ഓര്‍ഗനൈസേഷണല്‍ സ്‌കോളര്‍ഷിപ്പുകള്‍ സമൂഹത്തിനും ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ വികസനത്തില്‍ ശക്തമായ സമര്‍പ്പണത്തിന് അഭിജിത്ത് ശ്രീജിത്ത് ലീഡര്‍ഷിപ്പ് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് നേടി. ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍:അമല്‍ മാത്യു, ആരോണ്‍ ജോണ്‍സണ്‍, അശ്വിന് മാത്യു, ജോയല്‍ മാത്യുസ്, അയോണ കുര്യാക്കോസ്.

രണ്ടു പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ മികച്ച പ്രതിഭകള്‍ക്ക് നല്‍കപ്പെട്ടു. ആദ്യം, അമല്‍ മാത്യുവിന് എബ്രഹാം സ്രകത്തു ജേക്കബ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് നല്‍കി ആദരിച്ചു. ശ്രീ എബ്രഹാം ജേക്കബ് ഒരു വലിയ മനസ്സുള്ള ആളായിരുന്നു, നിരവധി കുടുംബങ്ങളെയും സംഘടനകളെയും സഹായിച്ചിരുന്നു. ഈ സ്‌കോളര്‍ഷിപ്പ് അമലിന്റെ എം.ഡി പഠനത്തിനുള്ള പിന്തുണയ്ക്ക്, നല്ല നേതൃഗുണങ്ങള്‍, സഹപാഠികളോട് ഉള്ള സഹകരണം, സമൂഹത്തിനുള്ള സംഭാവനകള്‍ എന്നിവക്ക് നല്‍കിയ അംഗീകാരം ആണ്.

ഇതിന് ശേഷം, ആറണ്‍ ജോണ്‍സന്‍ നീനു ആന്‍ഡ് മാനു ചക്കുങ്കല്‍ അലൂമ്‌നി സ്‌കോളര്‍ഷിപ്പ് നേടി. 2012-ല്‍ ഡ്രെക്‌സല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ നീനു, 2014 മുതല്‍ മെര്‍ക്കില്‍ ജോലി ചെയ്യുകയാണ്. മാസ്റ്റേഴ്‌സ് പഠനം ചെയ്യുന്ന ആറണ്‍ നല്ല നേതൃത്വം നല്‍കുകയും, മറ്റുള്ളവരെ സഹായിക്കുകയും, സംഘടനയിലെ പ്രധാന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ അദ്ദേഹത്തിന്റെ സേവനവും മികച്ചതായ പ്രവര്‍ത്തനവും ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ സമൂഹത്തെ ശക്തമാക്കുന്നു.

ഷാരണ്‍ സാംസണ്‍, മെര്‍ലിന്‍ ബിനോയി, റോഹന്‍ സുമോദ്, അമല്‍ മാത്യു, ഫിലിപ്പ് സാംസണ്‍, എന്നിവര്‍ ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിച്ച സന്തോഷകരമായ നിമിഷങ്ങള്‍ പങ്കുവെച്ചു. ജെന്‍ രാജന്‍ ഡാനിയല്‍ നന്ദിപ്രസംഗം നടത്തി. ഇന്റര്‍നാഷണല്‍ എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അമല്‍ മാത്യു അതിഥികള്‍, സംഘാടകര്‍, വോളന്റിയേഴ്‌സ്, കുടുംബാംഗങ്ങള്‍, പ്രത്യേകിച്ച് ബിരുദധാരികള്‍ എന്നിവര്‍ക്ക് അവരുടെ കഠിനാദ്ധ്വാനത്തിനും അര്‍പ്പണബോധത്തിനും നന്ദി പ്രകാശനം ചെയ്ത് ചടങ്ങുകള്‍ സമാപിച്ചു. ബിരുദധാരികള്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ടു, പിന്നീട് ലഞ്ച്, ഫോട്ടോ സെഷനുകള്‍ കുടുംബങ്ങളുമായും വിശിഷ്ടാതിഥികളുമായും നടത്തി.

International Educational Foundation USA convocation

Share Email
LATEST
Top