അന്താരാഷ്ട്ര മാധ്യമ കോണ്‍ഫെറന്‍സിനു ന്യൂ ജേഴ്സിയില്‍ അരങ്ങൊരുങ്ങുന്നു; സജി എബ്രഹാം കോണ്‍ഫറന്‍സ് ചെയര്‍മാന്‍

അന്താരാഷ്ട്ര മാധ്യമ കോണ്‍ഫെറന്‍സിനു ന്യൂ ജേഴ്സിയില്‍ അരങ്ങൊരുങ്ങുന്നു; സജി എബ്രഹാം കോണ്‍ഫറന്‍സ് ചെയര്‍മാന്‍

അനില്‍ ആറന്മുള

ന്യൂജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സും അവാര്‍ഡ് നൈറ്റും ഒക്ടോബര്‍ ഒന്‍പത് , 10, 11 തീയതികളില്‍ ന്യൂജേഴ്സിയിലെ എഡിസണ്‍ ഷെറാട്ടണില്‍ അരങ്ങേറുകയാണ്. കോണ്‍ഫെറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി പ്രസ്സ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്ററിന്റെ തുടക്കം മുതല്‍ സജീവ സാനിധ്യവും, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറര്‍ എന്നീ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചതും, കേരളഭൂഷണം പത്രത്തിന്റെ അമേരിക്കന്‍ പ്രതിനിധിയുമായ സജി എബ്രഹാമിനെ പതിനൊന്നാം സമ്മേളനത്തിന്റെ കോണ്‍ഫറന്‍സ് ചെയര്‍മാനായി ഐപിസിന നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തതായി അറിയിച്ചു.

കേരളത്തില്‍ നിന്നും പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രഗത്ഭരും, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ അതികായരും പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സ് അമേരിക്കന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായിരിക്കും എന്ന് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറര്‍ വിശാഖ് ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം അംഗങ്ങളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക. വൈകുന്നേരങ്ങളില്‍ നടക്കുന്ന പൊതുസമ്മേളനം വന്‍ ജനപങ്കാളിത്തത്തോടെ ആണ് നടക്കുക.ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രാരംഭ കാലം മുതല്‍ തന്നെ സജീവ സാന്നിധ്യമായിരുന്ന സജി എബ്രഹാം ന്യൂ യോര്‍ക്ക് ചാപ്റ്ററിന്റെ നിരവധി നിലകളില്‍ തന്റെ സേവനം പ്രസ് ക്ലബ്ബിന് നല്‍കിയിരുന്നു എന്ന് അന്ന് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ആയിരുന്ന സുനില്‍ ട്രൈസ്റ്റാര്‍ അഭിപ്രായപ്പെട്ടു.

നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രസ്സ് മീറ്റുകള്‍ നടത്തിയതും ആ സമയത്തായിരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമമായി നിറവേറ്റുന്ന സജി എബ്രഹാം ഐ. പി. സി. എന്‍. എ ന്യൂയോര്‍ക് ചാപ്റ്റര്‍ ട്രെഷറര്‍, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, നാഷണല്‍ ഓഡിറ്റര്‍ എന്നെ നിലകളില്‍ പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്ററിന്റെ സാമ്പത്തികമായി ‘സുവര്‍ണ കാലം’ എന്ന് വിശേഷിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു സജി എബ്രഹാം ട്രെഷറര്‍ ആയിരുന്ന സമയം എന്ന് അന്നത്തെ സെക്രട്ടറിയും മുന്‍ നാഷണല്‍ പ്രെസിഡന്റുമായ മധു കൊട്ടാരക്കരയും അഭിപ്രായപ്പെട്ടു.

കോണ്‍ഫറന്‍സ് ചെയര്‍മാന്‍ എന്ന പദവി എല്ലാം കൊണ്ടും സജി അബ്രഹാമിന് അഭികാമ്യമാണെന്നു ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി പറയുകയുണ്ടായി. കേരളഭൂഷണം പത്രത്തിന്റെ (https://www.keralabhooshanam.com) നോര്‍ത്ത് അമേരിക്കന്‍ പ്രതിനിധിയായി രണ്ടു പതിറ്റാണ്ടായി സജി എബ്രഹാം പ്രവര്‍ത്തിക്കുന്നു. നാലു പതിറ്റാണ്ടിലധികമായി വസ്ത്ര നിര്‍മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന സജി നിലവില്‍ കേരളം സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡണ്ട് ആണ്.ഐ. പി. സി. എന്‍. എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറര്‍ ബിനു തോമസും മറ്റു ഭാരവാഹികളും ആണ് കോണ്‍ഫെറെന്‍സിന്റെ ആതിഥേയത്വം വഹിക്കുന്നത്.

ന്യൂവാര്‍ക്ക് അന്താരഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 20 മിനിറ്റ് മാത്രം അകലയെയാണ് ഷെറാട്ടണ്‍ എഡിസണ്‍ ഹോട്ടല്‍ സമുച്ചയം നില കൊള്ളുന്നത്. അമേരിക്കന്‍ മണ്ണിലെ മലയാള മാധ്യമപ്രവര്‍ത്തക കൂട്ടായ്മയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാവും 11-ാം മത് കോണ്‍ഫെറെന്‍സ് എന്ന് വിലയിരുത്തുന്നു.എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകള്‍ ആണ് ഈ വര്‍ഷത്തെ കോണ്‍ഫെറെന്‍സില്‍ വിഭാവനം ചെയ്യുന്നതെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, നിയുക്ത പ്രസിഡന്റ് (202627) രാജു പള്ളത്തു എന്നിവര്‍ പറഞ്ഞു.

അവയ്ക്ക് അന്തിമ രൂപം നല്‍കി വരുന്നു. ഹോട്ടല്‍ ബുക്കിംഗിനും രജിസ്‌ട്രേഷനുമുള്ള വെബ്സൈറ്റ് സജ്ജമായി എന്നും ഹോട്ടല്‍ മുറികള്‍ എത്രയും വേഗം ബുക്ക് ചെയ്യണമെന്നും അറിയിച്ചു. ഓരോ കോണ്‍ഫെറെന്‍സുകളും ഒന്നിനൊന്നു മികച്ചു നിന്ന പാരമ്പര്യമാണ് പ്രസ് ക്ലബിനുള്ളതെന്ന് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ആറന്മുള ചൂണ്ടിക്കാട്ടി. ഇപ്രാവശ്യവും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് തങ്ങള്‍ കരുതുന്നത്.ജനുവരിയില്‍ കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ പ്രസ് ക്ലബിന്റെ മാധ്യമശ്രീ, മാധ്യമര്തന, പയനിയര്‍, മീഡിയ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങു വന്‍ വിജയമായി തീര്‍ന്നു. ഇന്ത്യക്കകത്തോ പുറത്തോ നടക്കുന്ന ഏറ്റവും വലിയ മാധ്യമ പുരസ്‌കാര വേദിക്കായിരുന്നു ഗോകുലം കണ്‍വന്‍ഷന്‍ സെന്റര് സാക്ഷ്യം വഹിച്ചതെന്നു ചടങ്ങിന് ചുക്കാന്‍ പിടിച്ച ജോയിന്റ് ജോയിന്റ് സെക്രട്ടറി ആശ മാത്യു അഭിപ്രയപ്പെട്ടു.

കേരളത്തില്‍ ഇത്തരത്തിലൊരു പുരസ്‌കാര വേദി ഒരുക്കുന്നത് വളരെ അധികം ശ്രമകരമാണെങ്കിലും ഇത് ഭംഗിയായി നടത്തിയതിന് എല്ലാവരും ഒന്നടങ്കം നന്ദി പറയുകയുണ്ടായി എന്ന് ജോയിന്റ് ട്രെഷറര്‍ റോയ് മുളകുന്നം പറഞ്ഞു. ഏറ്റവും കൂടുതല്‍ പുരസ്‌കാര ‘ക്യാഷ്’ അവാര്‍ഡുകള്‍ നല്‍കിയ വേദിയായി കൊച്ചി മാധ്യമ പുരസ്‌കാര വേദി മാറി. ഏകദേശം 6 ലക്ഷം രൂപയും പ്രശംസാ ഫലകങ്ങളും പുരസ്‌കാരമായി മാധ്യമ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഒരു ലക്ഷം രൂപ മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന മീഡിയ അക്കാഡമിക്കുമായി നല്‍കുകയുണ്ടായി.

എളിയ രീതിയില്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സ് ഇന്ന് വളര്‍ന്നു പന്തലിച്ചു എന്നത് അഭിമാനകരമാണ്. അന്ന് മുഖ്യ പ്രഭാഷകനായി വന്നത് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന തോമസ് ജേക്കബ് ആയിരുന്നു . കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും രാഷ്ട്രീയ രംഗത്തെ അതികായരെയും പങ്കെടുപ്പിച്ചും കൊണ്ടാണ് ഇത്തവണയും കോണ്‍ഫറന്‍സ് നടക്കാന്‍ പോകുന്നത്.

ന്യു ജേഴ്സിയില്‍ മുന്‍പ് മൂന്നു തവണ കണ്‍വെന്‍ഷന്‍ വ്യത്യസ്ത വേദികളില്‍ നടന്നിട്ടുണ്ട്. അവയിലെല്ലാം വലിയ ജനപങ്കാളിത്തവും ലഭിച്ചിരുന്നു. ട്രൈസ്റ്റേറ്റ് മേഖലയില്‍ നിന്നും വാഷിംഗ്ടണില്‍ നിന്നുമൊക്കെ എത്താന്‍ പറ്റുന്നതാണ് വേദി.കൂടുതല്‍ വിവരങ്ങള്‍ക്കായി www.indiapressclub.org സന്ദര്‍ശിക്കാം. കോണ്‍ഫറന്‍സ് രെജിസ്‌ട്രേഷന്‍ സംവിധാനവും ഈ പ്രാവശ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. indiapressclub.org/conference25. Conference Video: https://youtu.be/_fQ18f4IV1A

International media confrance usa

Share Email
LATEST
More Articles
Top