ടെൽ അവീവ്: അമേരിക്കൻ ഇടപെടലിനെ തുടർന്ന് 12 ദിവസമായി തുടരുന്ന ഇസ്രയേൽ – ഇറാൻ സംഘർഷത്തിന് അവസാനം. അമേരിക്കൻ പ്രസിഡന്റ് ഡൊണാഡ് ട്രംപ് നിർദേശിച്ച വെടി നിർത്തൽ അംഗീകരിച്ചതായി ഇരു രാജ്യങ്ങളും അറിയിച്ചു.
ഇസ്രയേലിലേക്ക് അവസാന വട്ടം ഒൻപത് മിസൈലുകളും അയച്ചതിനു പിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിൻ്റെ നിർദേശപ്രകാരം ഇറാനുമായി ഉഭയകക്ഷി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.
ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയുംരാവിലെ മിസൈലുകൾ വിക്ഷേപിച്ചെന്ന ഇസ്രയേലിന്റെ ആരോപണത്തിനിടെ വെടിനിർത്തൽ ആരംഭിചതായി ഇറാൻെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
Iran and Israel agree to ceasefire