ദുബായ്: രാജ്യത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ട 9 ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവർത്തകരെ ഇറാൻ തൂക്കിലേറ്റി. 3 ഇറാൻ റവല്യൂഷണറി ഗാർഡ് സേനാംഗങ്ങൾ കൊല്ലപ്പെട്ട 2018 ലെ ആക്രമണത്തിനിടെ അറസ്റ്റിലായ ഇവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.
2017 ജൂണിൽ ആത്മീയനേതാവ് ആയത്തുല്ല ഖുമൈനിയുടെ കബറിടത്തിനും പാർലമെന്റ് മന്ദിരത്തിനും നേരെ നടന്ന ആക്രമണത്തിനു ശേഷം ഐഎസ് വിരുദ്ധനടപടികൾ ഇറാൻ ശക്തമാക്കിയിരുന്നു. കൂടുതൽ പേരെ വധശിക്ഷയ്ക്കു വിധേയരാക്കുന്ന രാജ്യങ്ങളിലൊന്നായ ഇറാനിൽ 2024 ൽ 901 പേരെ തൂക്കിലേറ്റി.