ഇറാൻ- ഇസ്രയേൽ സംഘർഷം: ബഹ്റിനിൽ സ്കൂളുകളിൽ ഓൺ ലൈൻ ക്ലാസ്, സർക്കാർ ജീവനക്കാർക്ക്  വര്‍ക്ക് ഫ്രം ഹോം

ഇറാൻ- ഇസ്രയേൽ സംഘർഷം: ബഹ്റിനിൽ സ്കൂളുകളിൽ ഓൺ ലൈൻ ക്ലാസ്, സർക്കാർ ജീവനക്കാർക്ക്  വര്‍ക്ക് ഫ്രം ഹോം

മനാമ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായതോടെ സുപ്രധാന നീക്കങ്ങളുമായി ബഹ്റൈൻ. സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയും പങ്കുചേര്‍ന്നതോടെയാണ് ബഹ്റൈനില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയത്. സ്കൂളുകൾ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതു വരെ തുറന്നു പ്രവർത്തിക്കില്ല. ഓൺ ലൈൻ  ക്ലാസുകളാവും നടത്തുക.

 രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സർ സ്ഥാപനങ്ങളിലും ഓൺലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാകും ക്ലാസുകള്‍ നടത്തുക. 70 സർക്കാർ ജോലികൾ വര്‍ക്ക് ഫ്രം ഹോ ആക്കി.അടിയന്തര സാഹചര്യങ്ങളില്‍ ജോലിസ്ഥലത്ത് ജീവനക്കാര്‍ ഉണ്ടാകേണ്ട പ്രത്യേക ജോലികളെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൗരന്മാർ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്യാൻ പ്രധാന റോഡുകൾ ഉപയോഗിക്കണമെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിര്‍ദ്ദേശം. 

Iran-Israel conflict: Bahrain schools closed, government employees work from home

Share Email
Top