അബുദാബി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഇറാനു പിന്തുണ പ്രഖ്യാപിച്ച് 20 അറബ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്.സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ അറബ്-ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടു.
തുര്‍ക്കി, ജോര്‍ദാന്‍, പാകിസ്ഥാന്‍, ബഹറൈന്‍, അല്‍ജീരിയ, സുഡാന്‍, സോമാലിയ, ഇറാഖ്, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളടക്കം കൂട്ടായ്മയിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതില്‍ കൂട്ടായ്മ ആശങ്ക രേഖപ്പെടുത്തി.
Iran-Israel conflict: Joint statement by 20 Arab countries in support of Iran