pulimoottil

ഇറാന്റെ ആകാശ പാത അടച്ചു: ഇന്ത്യന്‍ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ മടക്കം

ഇറാന്റെ ആകാശ പാത അടച്ചു: ഇന്ത്യന്‍ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ മടക്കം

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ ആകാശ പാത അടച്ചു. ഇതോടെ ഈ റൂട്ടിലൂടെയുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചു.

യൂറോപ്പിലേക്കും അമേരിക്കന്‍ ഐക്യ നാടുകളിലേക്കും ഉള്‍പ്പെടെ സര്‍വീസ് നടത്തിയ പല വിമാനങ്ങളും യാത്രയ്ക്കിടെ തിരിച്ച് പോരേണ്ട സ്ഥിതിയായി. എയര്‍ ഇന്ത്യയുടെ ലണ്ടന്‍, വാഷിംഗടണ്‍ വിമാനങ്ങള്‍ യാത്ര ആരംഭിച്ച് പാതി വഴിയില്‍ ന്യൂഡല്‍ഹിയിലേക്ക് തിരിച്ചു പോന്നു. ഇറാന്റെയും ഇറാക്കിന്റേയും വ്യോമ പാതയിലൂടെയുള്ള സര്‍വീസുകളാണ് പൂര്‍ണമായി നിലച്ചത്.

നിലവിവല്‍ ഇന്ത്യ പാക്കിസ്ഥാന്റെ വ്യോമ പാത ഇന്ത്യ ഉപയോഗിക്കുന്നില്ല. ഈ സാഹതചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള യൂറോപ്യന്‍, അമേരിക്കന്‍ വിമാന സര്‍വീസുകളെ ബാധിച്ചത്.

മുംബൈ-ലണ്ടന്‍ വിമാനം രാവിലെ 5.39 നാണ് പുറപ്പെട്ടത്. ആകാശത്ത് മൂന്ന് മണിക്കൂര്‍ നേരം തുടര്‍ന്ന ശേഷമാണ് മുംബൈയിലേക്ക് തന്നെ മടങ്ങിയത്.

നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ യാത്ര തുടങ്ങിയ സ്ഥലത്തേയ്ക്ക് മടങ്ങുകയോ ചെയ്തതായി എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനങ്ങളുടെ വിവരങ്ങൾ

AI130 ലണ്ടന്‍ ഹീത്രോ-മുംബൈ – വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു

AI102 ന്യൂയോര്‍ക്ക്-ഡല്‍ഹി – ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു

AI116 ന്യൂയോര്‍ക്ക്-മുംബൈ – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു

AI2018 ലണ്ടന്‍ ഹീത്രോ-ഡല്‍ഹി – മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു

AI129 മുംബൈ-ലണ്ടന്‍ ഹീത്രോ – മുംബൈയിലേക്ക് തിരികെവന്നു

AI119 മുംബൈ-ന്യൂയോര്‍ക്ക് – മുംബൈയിലേക്ക് തിരികെവന്നു

AI103 ഡല്‍ഹി-വാഷിംഗ്ടണ്‍ – ഡല്‍ഹിയിലേക്ക് തിരികെവന്നു

AI106 ന്യൂവാര്‍ക്ക്-ഡല്‍ഹി – ഡല്‍ഹിയിലേക്ക് തിരികെവന്നു

AI188 വാന്‍കൂവര്‍-ഡല്‍ഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു

AI101 ഡല്‍ഹി-ന്യൂയോര്‍ക്ക് – ഫ്രാങ്ക്ഫര്‍ട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിട്ടു

AI126 ചിക്കാഗോ-ഡല്‍ഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിട്ടു

AI132 ലണ്ടന്‍ ഹീത്രോ-ബെംഗളൂരു – ഷാര്‍ജയിലേക്ക് വഴിതിരിച്ചുവിട്ടു

AI2016 ലണ്ടന്‍ ഹീത്രോ-ഡല്‍ഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു

AI104 വാഷിംഗ്ടണ്‍-ഡല്‍ഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു

AI190 ടൊറന്റോ-ഡല്‍ഹി – ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

AI189 ഡല്‍ഹി-ടൊറന്റോ – ഡല്‍ഹിയിലേക്ക് മടങ്ങി

Iran -isrel fight

Share Email
LATEST excelnclexrn
Top