യുഎസുമായി ഒരു ചർച്ചയും നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ; ആണവചർച്ച പുനരാരംഭിക്കുമെന്ന യുഎസ് വാദം തള്ളി

യുഎസുമായി ഒരു ചർച്ചയും നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ; ആണവചർച്ച പുനരാരംഭിക്കുമെന്ന യുഎസ് വാദം തള്ളി

ടെഹ്‌റാൻ: യുഎസുമായി ഒരു ചർച്ചയും നടത്താൻ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ അബ്ബാസ് അരഗ്ചി തള്ളിയത്. യുഎസിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായാണോ ചർച്ചയെന്ന് വിലയിരുത്തുകയാണെന്നും അബ്ബാസ് അരഗ്ചി പറഞ്ഞു.

ആണവ കരാർ വിഷയത്തിൽ ഇറാനുമായി യുഎസ് പ്രതിനിധികൾ അടുത്ത ആഴ്ച ചർച്ച നടത്തുമെന്ന് വ്യാഴാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാനുമായി ചർച്ച പുനരാരംഭിക്കുന്നതിൽ താൽപര്യക്കുറവ് ഉണ്ടായിരുന്നെന്ന് പറഞ്ഞ ട്രംപ്, ചർച്ചയുടെ അടിസ്ഥാനത്തിൽ കരാർ ഒപ്പിട്ടേക്കാമെന്നും അത് ഇപ്പോൾ അറിയില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനും യുഎസും തമ്മിൽ ആറാംഘട്ട ചർച്ച ഈ മാസം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ പിന്മാറുകയായിരുന്നു. 

Iran says no decision made to hold talks with US; rejects US claim of resuming nuclear talks

Share Email
More Articles
Top