ഇസ്രയേലിനെ സഹായിച്ചാല്‍ അമേരിക്കക്കും തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌

ഇസ്രയേലിനെ സഹായിച്ചാല്‍ അമേരിക്കക്കും തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്‌

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം സക്തമാകുന്നതിനിടെ അമേരിക്കക്കും, യുകെയ്ക്കും, ഫ്രാന്‍സിനും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണങ്ങള്‍ തടയാന്‍ ഇടപെട്ടാല്‍ അമേരിക്ക, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സൈനിക താവളങ്ങളും നാവിക സൗകര്യങ്ങളും ആക്രമിക്കപ്പെടുമെന്ന് ഇറാന്‍ പറയുന്നത്.

ഇതിനിടെ ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈന്യം. ഇറാനിലെ സുപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ സൈന്യം സജ്ജം. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പ്രമുഖ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഓപ്പറേഷന്‍ റൈസിംഗ് ലയണിന്റെ തുടക്കത്തില്‍ ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍, ഇറാനിയന്‍ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഒമ്പത് മുതിര്‍ന്ന ശാസ്ത്രജ്ഞരെയും വിദഗ്ധരെയും ഇല്ലാതാക്കി- ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ശേഖരിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് സൈന്യം പറഞ്ഞു.

ഇറാന്‍ മിസൈല്‍ വിക്ഷേപണം തുടര്‍ന്നാല്‍ ”ടെഹ്റാന്‍ കത്തിയെരിയുമെന്ന്” ഇസ്രായേല്‍ പ്രതിരോധ മന്ത്രി ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി. സൈനിക മേധാവിയുമായുള്ള ഒരു വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിച്ച പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ്, ഇസ്രായേല്‍ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞു. ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് ഇറാന്റെ അവകാശവാദം.

Iran warns us, uk and france not to help Israel strikes

Share Email
Top