ഇറാന്‍ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചു; 5 ദിവസത്തിനിടെ കൊല്ലപ്പെട്ട രണ്ടാമന്‍

ഇറാന്‍ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചു; 5 ദിവസത്തിനിടെ കൊല്ലപ്പെട്ട രണ്ടാമന്‍

ടെഹ്‌റാന്‍: ഇറാന്റെ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ടെഹ്റാനില്‍ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുമായിഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷദ്മാനി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറാണ്.

ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കോറിന്റെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ഘോലം അലി റാഷിദ് ഇസ്രായേല്‍ ആക്രമണത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് അലി ഷദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്. അഞ്ചുദിവസത്തിനിടെയാണ് രണ്ടാമത്തെയാളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ടെഹ്റാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, കസേമിയുടെ ഡെപ്യൂട്ടി ഹസ്സന്‍ മൊഹാഗെഗും മറ്റൊരു മുതിര്‍ന്ന ഐആര്‍ജിസി കമാന്‍ഡറായ മൊഹ്സെന്‍ ബഖേരിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

”അഞ്ച് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും – ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫിനെ, ഭരണകൂടത്തിന്റെ ഉന്നത സൈനിക കമാന്‍ഡറെ, ഐഡിഎഫ് ഇല്ലായ്മ ചെയ്തു…” ഐഡിഎഫ് ഒരു എക്‌സ് പോസ്റ്റില്‍ എഴുതി. ”ഇറാന്റെ ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനും ഖമേനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമായ അലി ഷദ്മാനി, കൃത്യമായ ഇന്റലിജന്‍സിനെ തുടര്‍ന്ന് സെന്‍ട്രല്‍ ടെഹ്റാനില്‍ നടന്ന ഒരു ഐഎഎഫ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു…” ഇസ്രായേല്‍ സൈന്യം കൂട്ടിച്ചേര്‍ത്തു.

Iran’s Wartime Chief of Staff Ali Shadmani Killed in Tehran

Share Email
LATEST
More Articles
Top