കെയ്റോ: ഗാസയില്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ ട്രക്കുകളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിക്കാനെത്തിയവരുടെ നേര്‍ക്ക് ഇസ്രയേല്‍ സേന നടത്തിയ വെടിവെയ്പില്ല് 59 പേര് കൊല്ലപ്പെട്ടു.
അടുത്ത സമയത്ത് നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് നടന്നത്.തെക്കന്‍ ഗാസ മുനമ്പിലെ ഖാന് യൂനിസിലെ ഗ്രാമത്തില്‍ നിരവധി മൃതദേഹങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.ഖാന് യൂനിസിലൂടെയുള്ള പ്രധാന നിരത്തില്‍ ഭക്ഷണവുമായി എത്തിയ ട്രക്കുകളി നിന്നും ഭക്ഷണം ശേഖരിക്കാനായി എത്തിവര്ക്കു നേരെയാണ് ഇസ്രേയല്‍ ടാങ്കറുകളില്‍ നിന്നും ഷെല്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ 200 ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
Israel fires on aid convoy in Gaza, 59 dead