ഇതൊരു തുടക്കം മാത്രമെന്ന് നെതന്യാഹു; “ഇസ്രയേൽ തെറ്റുചെയ്തു, പ്രതികാരം ചെയ്യും”: ഇറാൻ

ഇതൊരു തുടക്കം മാത്രമെന്ന് നെതന്യാഹു; “ഇസ്രയേൽ തെറ്റുചെയ്തു, പ്രതികാരം ചെയ്യും”: ഇറാൻ

ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ഇറാന്‍ ‘ദുര്‍ബല ഭരണകൂട’മെന്ന് മുദ്രകുത്തിയ നെതന്യാഹു ഇറാന്റെ ആണവ താവളങ്ങള്‍ക്കെതിരായ സൈനിക നടപടി ഇസ്രായേല്‍ തുടരുമെന്നാണ് പ്രഖ്യാപിച്ചു.

‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, ഉന്നത സൈനിക കമാന്‍ഡര്‍മാരെയും മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരെയും ഇസ്ലാമിക ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രത്തെയും അതിന്റെ ബാലിസ്റ്റിക് മിസൈല്‍ ആയുധശേഖരത്തിന്റെ വലിയൊരു ഭാഗത്തെയും ഞങ്ങള്‍ തകര്‍ത്തു. കൂടുതല്‍ വരാനിരിക്കുന്നു…’ നെതന്യാഹു ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. മാത്രമല്ല, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ കീഴിലുള്ള തിന്മയും അടിച്ചമര്‍ത്തലും നിറഞ്ഞ ഭരണകൂടത്തെ ചെറുക്കാനും അവര്‍ക്കെതിരെ നിലകൊള്ളാനും ഇറാനിയന്‍ ജനതയോട് നെതന്യാഹു ആഹ്വാനം ചെയ്തു.

അതേസമയം തങ്ങളുടെ സായുധ സേന ഇസ്രായേലിനെ നേരിടാന്‍ സജ്ജമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനി ശനിയാഴ്ച പറഞ്ഞു. രാജ്യത്തെ എല്ലാ ഉദ്യോഗസ്ഥരും സായുധ സേനയുടെ പക്ഷത്താണെന്നും ഖമനേനി പറഞ്ഞു.

‘സയണിസ്റ്റ് ഭരണകൂടം ഒരു വലിയ തെറ്റ്, ഗുരുതരമായ തെറ്റ്, ഒരു വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി ചെയ്തു. ദൈവകൃപയാല്‍, ഇതിന്റെ അനന്തരഫലങ്ങള്‍ ആ ഭരണകൂടത്തെ നശിപ്പിക്കും. ഇറാനിയന്‍ രാഷ്ട്രം തങ്ങളുടെ വിലപ്പെട്ട രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യും. അവര്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ അവഗണിക്കുകയുമില്ല. നമ്മുടെ സായുധ സേനകള്‍ തയ്യാറാണ്, രാജ്യത്തെ ഉദ്യോഗസ്ഥരും എല്ലാ ജനങ്ങളും സായുധ സേനയ്ക്കൊപ്പമുണ്ട്.’ – ഖൊമനേനി എക്സിലെ ഒരു പോസ്റ്റുകളില്‍ ഒന്നില്‍ കുറിച്ചു.

Israel Iran conflict escalates both Raise the battle cry

Share Email
LATEST
More Articles
Top