പടിഞ്ഞാറന്‍ ഇറാന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടങ്ങി

പടിഞ്ഞാറന്‍ ഇറാന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടങ്ങി

ടെല്‍ അവീവ്: പടിഞ്ഞാറന്‍ ഇറാനിലെ സൈനീക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടങ്ങി. അമേരിക്ക ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഇസ്രലേല്‍ ഇറാനെതിരേ നിലപാട് കൂടുതല്‍ കടുപ്പിച്ചത്. ഇറാനിയന്‍ സൈന്യത്തിന്റെ മിസൈല്‍ ലോഞ്ചറുകള്‍ക്കെതിരേയും ആക്രമണം നടത്തുന്നതായി ഐഡിഎഫ് അറിയിച്ചു.

ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ളവയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നു ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ഇസ്രയേലിന്റെ സപ്പോര്‍ട്ട് ബേസുകള്‍, കണ്‍ട്രോണ്‍ സെന്ററുകള്‍, ജൈവ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ വര്‍ഷിച്ച് തിരിച്ചടിച്ചു.

ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ചായിരുന്നു തിരിച്ചടിയെന്നു ഇസ്‌ളാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ക്ലസ്റ്റര്‍ ബോംബുകള്‍ ഘടിപ്പിച്ച് മിസൈല്‍ ഇറാന്‍ ടെല്‍ അവീവിലേക്ക് തൊടുത്തു വിട്ടിരുന്നു.

Israel launches attack targeting western Iran
Share Email
Top