ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രയേൽ, തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രയേൽ, തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

ടെൽ അവീവ്: ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ ഇറാൻ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇസ്രയേൽ. ഈ സാഹചര്യത്തിൽ തിരിച്ചടി നല്കുമെമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇറാൻ മിസൈലുകൾ ലോഞ്ച് ചെയ്തതായി ഇസ്രയേൽ സൈന്യംഅറിയിച്ചു. ഇതിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ സൈറണുകൾ മുഴങ്ങിയിരുന്നു.

എന്നാൽ നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ് 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ വ്യോമ പാത തുറന്ന് ഇസ്രയേൽ. ഇസ്രയേൽ എയർപോർട്ട് അതോറിറ്റിയാണ് വ്യോമപാത വീണ്ടും തുറന്നതായി വ്യക്തമാക്കിയത്. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ വ്യോമപാത പൂർണമായി അടച്ചത്.

ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപ് സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിലേക്ക് നീങ്ങിയത്.ഇസ്രയേലിൽ ഇറാന്‍റെ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പിന്നാലെ വെടിനിർത്തലിന് ഇറാൻ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു.

Israel says Iran violated ceasefire, will retaliate, says defense minister

Share Email
LATEST
Top