ഇറാന്‍ ആണവ കേന്ദ്രത്തിനു നേര്‍ക്ക്  വീണ്ടും ഇസ്രയേല്‍ ആക്രമണം

ഇറാന്‍ ആണവ കേന്ദ്രത്തിനു നേര്‍ക്ക്  വീണ്ടും ഇസ്രയേല്‍ ആക്രമണം

ടെഹ്‌റാന്‍: ഇറാന്‍ ആണവകേന്ദ്രത്തിനു നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം. ഇറാന്‍ ഫോര്‍ദോയിലെ ഭൂഗര്‍ഭ ആണവകേന്ദ്രത്തിനു നേര്‍ക്കാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നു ഇറാന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം അമേരിക്ക ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇപ്പോള്‍ നടത്തിയത്.

എത്രമാത്രം നാശമുണ്ടായെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്നു മുഴുവന്‍ ഇസ്രയേല്‍ ഇറാനു നേര്‍ക്ക് നടത്തിയ വ്യോമാക്രമണത്തിനിടെയാണ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനു നേര്‍ക്കും ആക്രമണം നടന്നത്.
കൂടാതെ ടെഹ്റാനിലെ  എവിന്‍ ജയിലിലേക്കും ഇസ്രയേല്‍ ആക്രമണമുണ്ടായി.  പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എപി വാര്‍ത്ത  റിപ്പോര്‍ട്ട് ചെയ്യുന്നു
 എവിന്‍ ജയിലിന്റെ പ്രവേശന കവാടം ലക്ഷ്യമിട്ട് ഇസ്രായേലി വ്യോമാക്രമണം നടത്തിയതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും റിപ്പോര്‍ട്ട് ചെയ്തു, ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. രാഷ്ട്രീയ തടവുകാരേയും വിദേശികളേയും പാര്‍പ്പിക്കുന്നത് ഈ ജയിലിലാണ്.  റെവല്യൂഷണറി ഗാര്‍ഡിന്റെ മേല്‍നോട്ടത്തിലുള്ളതാണഅ ഈ ജയില്‍

Israel strikes Iran nuclear facility again
Share Email
Top