ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ നിറയൊഴിച്ചു: ഗാസയില്‍ 27 പേര്‍ കൊല്ലപ്പെട്ടു

ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ  നിറയൊഴിച്ചു: ഗാസയില്‍ 27 പേര്‍ കൊല്ലപ്പെട്ടു

റഫ: ഗാസയില്‍ ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ ഇസ്രയേല്‍ സൈനീകരുടെ വെടിവെയ്പില്‍ 27 പേര്‍കൊല്ലപ്പെട്ടു. ഭക്ഷണ വിതരണ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ആളുകള്‍ക്ക് നേരെയാണ് വെടി ഉതിര്‍ത്തത്. ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെ നാ ലോടെയാണു വെടിവയ്പുണ്ടായത്. 184 പേര്‍ക്കു പരിക്കേറ്റു.

27 പേര്‍ കൊല്ലപ്പെട്ടതിന്റെ വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ വക്താവ് ജെറമി ലോറന്‍സ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്.
തുടര്‍ച്ചയായ മൂന്നു ദിവസത്തിനുള്ളില്‍ ഇത്തരത്തിലെ മൂന്നാമത്തെ ആക്രമണമാണ്. നിശ്ചിത പാത വിട്ടു മുന്നോട്ടു വന്ന ആളുകള്‍ക്കുനേരേയാണ് വെടിയുതിര്‍ത്തതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ഇസ്രയേല്‍-യുഎസ് പിന്തുണയുള്ള ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഇസ്രേലി സൈനിക മേഖലകള്‍ക്കുള്ളില്‍ സഹായവിതരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചതിനു ശേഷമാ ണ് വെടിവയ്പുകള്‍.

Share Email
Top