മേദിയുമായി ബെഞ്ചമിന്‍ നെതന്യാഹു ടെലഫോണില്‍ സംസാരിച്ചു; ആശഹ്ക അറിയിച്ച് ഇന്ത്യ

മേദിയുമായി ബെഞ്ചമിന്‍ നെതന്യാഹു ടെലഫോണില്‍ സംസാരിച്ചു; ആശഹ്ക അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലഫോണ്‍ മാര്‍ഗം സംസാരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിലവിലെ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച നരേന്ദ്ര മോദി മേഖലയില്‍ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. നെതന്യാഹുവുമായി സംസാരിച്ച വിവരം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ മോദി പങ്കുവെച്ചിട്ടുമുണ്ട്.

1980-കളിലെ ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാനെതിരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് രാവിലെ നടന്നത്.ഇറാന്റെ തലസ്ഥാനവും പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തെയും ആണ് ഇസ്രായേല്‍ ലക്ഷ്യമിട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ അര്‍ദ്ധസൈനിക സേനയായ ‘റെവല്യൂഷണറി ഗാര്‍ഡിന്റെ’ തലവനായ ജനറല്‍ ഹുസൈന്‍ സലാമി കൊല്ലപ്പെട്ടു.

ഇറാനിലെ നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രധാന ശാസ്ത്രജ്ഞരും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ടെഹ്റാന്‍, നതാന്‍സ്, ടബ്രിസ്, ഇസ്ഫഹാന്‍, അരാക്, കെര്‍മന്‍ഷാ എന്നീ നഗരങ്ങളിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്.

Isreal prime minister Benjamin Netanyahu talks with Nerandra Modi

Share Email
LATEST
Top