ബിയോൺസെ, ബിൽ ഗേറ്റ്സ്: ജെഫ് ബെസോസ് – ലോറൻ സാഞ്ചസ് വിവാഹത്തിന് അതിപ്രശസ്ത അതിഥികളും

ബിയോൺസെ, ബിൽ ഗേറ്റ്സ്: ജെഫ് ബെസോസ് – ലോറൻ സാഞ്ചസ് വിവാഹത്തിന് അതിപ്രശസ്ത അതിഥികളും

ആമസോണ്‍ സ്ഥാപകനും അമേരിക്കന്‍ ശതകോടീശ്വരനുമായ ജെഫ് ബെസോസും മാധ്യമ പ്രവര്‍ത്തക ലോറന്‍ സാഞ്ചെസും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് വെനീസ്. ഈ വാരാന്ത്യത്തിലാണ് വിവാഹം.

2023 മേയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ജെഫിന്റെ അഞ്ഞൂറുമില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം. വിവിധ മേഖലയില്‍നിന്നുള്ള പ്രമുഖരായ 200-ഓളംപേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന അത്യാഡംബര വിവാഹത്തിന് സെലിബ്രിറ്റികള്‍, ബിസിനസ് നേതാക്കള്‍, ജീവകാരുണ്യ പ്രവര്‍ത്തകര്‍, നേതാക്കള്‍ എന്നിവര്‍ അതിഥികളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയേക്കാം എന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് നടന്‍ ഓര്‍ലാന്‍ഡോ ബ്ലൂം, പ്രതിശ്രുത വധു കാറ്റി പെറി, കിം കര്‍ദാഷിയാന്‍, ഓപ്ര വിന്‍ഫ്രി, ബിയോൺസെ, ലിയനാർഡോ ഡി കാപ്രിയോ എന്നിവരും എത്തുമെന്ന് കരുതപ്പെടുന്നു. ടെക് ഭീമന്മാരായ ബില്‍ ഗേറ്റ്‌സ്, എലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും പ്രതീക്ഷിക്കുന്ന അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. അതിഥികള്‍ക്ക് താമസിക്കുന്നതിനായി ഗ്രാന്‍ഡ് കനാലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ആഢംബര ഹോട്ടലായ അമാന്‍ വെനീസും, ദി ഗ്രിറ്റി പാലസ്, ഹോട്ടല്‍ ഡാനിയേലി, ദി സെന്റ് റെജിസ്, ദി മാരിയറ്റ് എന്നിവയയാണ് ബുക്കുചെയ്തിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള ബിസിനസ് വുമൺ നടാഷാ പൂണെവാലയും വിവാഹത്തിന് എത്തുന്നുണ്ട്.

. ജൂൺ 24-ന് ആരംഭിച്ച ചടങ്ങുകൾക്ക് വേണ്ടി യുഎസ് പ്രസിഡൻ്റിൻ്റെ മകൾ ഇവാങ്ക ട്രംപും ഭർത്താവ് ജാരെഡ് കുഷ്നറും ഇതിനോടകം തന്നെ ഇറ്റലിയിൽ എത്തിയിട്ടുണ്ട്

ബെസോസിന്റെയും സാഞ്ചസിന്റെയും കുടുംബാംഗങ്ങളും ചടങ്ങിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. വധു വരന്മാരുടെ മുമ്പത്തെ വിവാഹങ്ങളിൽ നിന്നുള്ള കുട്ടികളും ചടങ്ങിൽ പങ്കെടുക്കും.

എങ്കിലും, വെനീസിലെ ചില താമസക്കാരും ആക്ടിവിസ്റ്റുകളും ഈ ബഹുഭൂരിപക്ഷ വിവാഹാഘോഷത്തിന് എതിർപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ വിനോദസഞ്ചാരികളെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക.

Jeff Bezos-Lauren Sanchez Wedding Guestlist Revealed

Share Email
Top