ഫ്‌ളോറിഡയിലെ എല്ലാ ഹിന്ദു സംഘടനകളുടെയും പങ്കാളിത്തമുറപ്പാക്കി കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ 2027

ഫ്‌ളോറിഡയിലെ എല്ലാ ഹിന്ദു സംഘടനകളുടെയും പങ്കാളിത്തമുറപ്പാക്കി കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ 2027

സുരേഷ് നായര്‍/ബിനീഷ് വിശ്വം/അരുണ്‍ ഭാസ്‌കര്‍

ഒര്‍ലാന്റോ: ഹൈന്ദവ ദര്‍ശനങ്ങളും ഭാരതീയ മൂല്യങ്ങളും അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രചരിപ്പിക്കാന്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വര്‍ഗീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ അനുഗ്രഹാശിര്‍വാദത്തോടെ രൂപം കൊണ്ട കെ.എച്ച്.എന്‍.എയുടെ പതിനാലാമതു കണ്‍വെന്‍ഷന്‍ നടത്തുവാന്‍ അമേരിക്കയിലെ കേരളമെന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന, നമ്മുടെ സ്വപ്നഭൂമിയും സമുദ്രതീര വിനോദ കേന്ദ്രങ്ങളുടെ കേദാര ഭുമിയുമായ ഫ്‌ളോറിഡയിലെ വിവിധ ഹിന്ദു സംഘടനകള്‍ തയ്യാറെടുക്കുന്നു.

2013-ല്‍ ആണ് ഇതിനു മുന്‍മ്പ് ശ്രീ ആനന്ദന്‍ നിരവേല്‍, ശ്രീ സുരേഷ് നായര്‍, ശ്രീ വിനോദ് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗത്ത് ഫ്‌ളോറിഡയിലെ മയാമിയില്‍ വച്ച് കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന്‍ നടന്നത്. ഓരോ കണ്‍വന്‍ഷനുകളും പുതിയ നഗരങ്ങളിലേക്ക് വരണമെന്നുള്ള സത്യാനന്ദ സരസ്വതി സ്വാമിജിയുടെ നിര്‍ദ്ദേശാനുസരണം സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ പ്രമുഖ നഗരമായ ഒര്‍ലാന്റോയില്‍ വെച്ച് കണ്‍വെന്‍ഷന്‍ നടത്തുവാനാണ് ഫ്‌ളോറിഡയിലെ ഹിന്ദു സംഘടന പ്രതിനിധികള്‍ സംയുക്തമായി നിര്‍ദ്ദേശിച്ചത്.

അമേരിക്കയിലെ തന്നെ ഏറ്റവും നല്ല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ഒര്‍ലാന്റോയില്‍ താരതമ്യേന കുറഞ്ഞ രെജിസ്‌ട്രേഷന്‍ ഫീസിലും കുറഞ്ഞ വിമാന ടിക്കറ്റിലും അമേരിക്കയില്‍ എമ്പാടുമുള്ള ഹിന്ദു മലയാളികള്‍ക്ക് ഒത്തു ചേരാനുള്ള അസുലഭ അവസരമൊരുക്കുക എന്നതാണ് ഫ്‌ളോറിഡയിലുള്ള സംഘാടക സമിതി ലക്ഷ്യമിടുന്നത്. ഒര്‍ലാണ്ടോയില്‍ നടത്തുന്ന ഹൈന്ദവ സംഗമം കുടുംബ പങ്കാളിത്തം കൊണ്ടും കാര്യപരിപാടികള്‍ കൊണ്ടും ഏറ്റവും മികച്ചതായിരിക്കും അതിന്റെ ആവേശത്തിലാണ് ഫ്‌ളോറിഡയിലെമ്പാടുമുള്ള ഹിന്ദു അസോസിയേഷനുകളും പ്രവര്‍ത്തകരും.

ഈ കഴിഞ്ഞ ഫെബുവരിയില്‍ 22-ന് കെ.എച്ച്.എന്‍.എയുടെയുടെ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ ‘വിരാട് 25’-ന് മുന്നോടിയായി നടന്ന കെ.എച്ച്.എന്‍.എ ഫ്‌ളോറിഡ റീജിയണല്‍ ശുഭാരംഭത്തില്‍ ഫ്‌ളോറിഡയിലെ 600-ല്‍ പരം ഹിന്ദു കുടുബാംഗങ്ങളെയും ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു വിജയിപ്പിച്ചതും, കെ.എച്ച്.എന്‍.എയുടെ ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷന്റെ വിളംബരമാക്കാന്‍ ഫ്‌ളോറിഡയിലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിച്ചിരുന്നു.

രാവിലെ 11 മണി മുതല്‍ വെകുന്നേരം 7 .30 വരെ തുടര്‍ച്ചയായ പരിപാടികളോടെ നടത്തിയ റീജിയണല്‍ ശുഭാരംഭത്തിന്റെ വിജയം പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ഫ്‌ലോറിഡയിലെ മുഴുവന്‍ ഹിന്ദു അസ്സോസിയേഷനുകളെയും(Kerala Hindus of South Florida, Ayyappa Bhajan of osuth Florida, Asosciation of Tampa Hindu malayalee, Orlando Hindu Malayalee, Jackosnville Malayalee Hindus) പ്രവര്‍ത്തകരെയും ആവേശഭരിതരാക്കുകയും കണ്‍വെന്‍ഷനായി മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു നല്‍കുകയും ചെയ്തു.

2027-ലെ കെ.എച്ച്.എന്‍.എയുടെ കണ്‍വെണ്‍വെന്‍ഷനില്‍ ഫ്‌ളോറിഡ പരമ്പരാഗത ആചാരങ്ങള്‍ മറ്റാതെ പുനരാവിഷ്‌കരിക്കുന്നതോടൊപ്പം വിനോദ സഞ്ചാരത്തിനും മികച്ച അവസരമൊരുക്കും. റ്റാമ്പാ അയ്യപ്പക്ഷേത്രവും, ഒര്‍ലാന്റോയിലുള്ള ഒഴിവുകാല വിനോദ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം മയാമി, കീ വെസ്റ്റ് ബീച്ചുകളും, ആഡംബരകപ്പല്‍ യാത്രയുടെ മനോഹാരിതയും ആസ്വദിച്ചു മടങ്ങുന്നതിനും കെ.എച്ച്.എന്‍.എ സെന്‍ട്രല്‍ ഫ്‌ളോറിഡാ കണ്‍വന്‍ഷനിലൂടെ എല്ലാവര്‍കും സാധ്യമാകും.

കണ്‍വെന്‍ഷന്റെ വിജയത്തിനായി ആസൂത്രിതമായ പദ്ധതികള്‍ ഇതിനകം തന്നെ രൂപംകൊണ്ടു തുടങ്ങി. മാര്‍ഗനിര്‍ദ്ദേശത്തിനും പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നതിനായി മെമ്പര്‍മാരുടെയും നിലവിലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെയും, ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെയും, റീജിയണല്‍ വൈസ് പ്രസിഡന്റ്മാരുടെയും, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍മാരുടെയും അങ്ങേയറ്റം പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒരു ടീമാണ് ഇതിനകം സജ്ജമായിരിക്കുന്നു.

അമേരിക്കന്‍ ഹിന്ദു സമൂഹത്തിന് അഭിമാനിക്കുവാന്‍ കഴിയുന്ന കണ്‍വെന്‍ഷനും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ഉറപ്പു നല്‍കിക്കൊണ്ട് കെ.എച്ച്.എന്‍.എ അംഗങ്ങളുടെ സഹായവും പിന്തുണയും ഫ്‌ളോറിഡാ ഹിന്ദു സംഘടനകള്‍ ഒറ്റക്കെട്ടായി അഭ്യര്‍ത്ഥിക്കുന്നു. 2025 ആഗസ്ത് 17 മുതല്‍ 20 വരെ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന ‘വിരാട്-25’ കണ്‍വന്‍ഷനില്‍ എല്ലാവരും പങ്ക് ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

K.H.N.A convention 2027 at Orlando, Florida

Share Email
LATEST
Top